തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ അഗ്നിബാധ; മുഴുവൻ ബൈക്കുകളും കത്തിനശിച്ചു

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ അഗ്നിബാധ; മുഴുവൻ ബൈക്കുകളും കത്തിനശിച്ചു
തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ അഗ്നിബാധ; മുഴുവൻ ബൈക്കുകളും കത്തിനശിച്ചു
Share  
2026 Jan 04, 08:59 AM
kkn
kadathanad
kada
kada

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ്ങിൽ വൻ തീപ്പിടിത്തം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീ പടർന്നത്. നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. എന്താണ് തീപ്പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. ആദ്യം ഇലക്ട്രിക് വാഹനത്തിനാണ് തീ പിടിച്ചതെന്ന് സംശയം.


ഈ മേഖലയിലാണ് ഏറ്റവുമധികം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഏകദേശം 500 ൽ അധികം ബൈക്കുകളാണ് എല്ലാദിവസവും ഇവിടെ പാർക്ക് ചെയ്യുന്നത്. പാർക്കിങ് ഷെഡ്ഡിലുള്ള വാഹനങ്ങൾ പൂർണമായും കത്തിനശിക്കുമെന്നാണ് കരുതുന്നത്. രാവിലെ 6.45 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്.


വാഹനങ്ങളിലെല്ലാം തന്നെ ഇന്ധനമുള്ളതിനാൽ തീ അണയ്ക്കുന്നത് ശ്രമകരമാകും. ആളുകൾക്ക് അപകടമുണ്ടായിട്ടില്ല. പാർക്കിങ് ഷെഡ്ഡിനുള്ളിൽ തീ ആളിപ്പടർന്ന അവസ്ഥയിലാണ്. സമീപത്തെ മരത്തിലേക്ക് വരെ തീ പടർന്നു. തീപ്പിടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തെ ബാധിച്ചേക്കും.


തീ ഇത്രയും വലിയതോതിൽ പടർന്നതിന് കാരണം റെയിൽവേ പാർക്കിങ്ങിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. ആദ്യം ചെറിയ തോതിലാണ് ഒരു ബൈക്കിൽ തീ പിടിച്ചത്. ആ സമയത്ത് പാർക്കിങ്ങിൽ ഫയർ എക്സ്റ്റിങ്യൂഷർ ഉണ്ടായിരുന്നെങ്കിൽ തീപ്പിടിത്തം ഇത്രയും വലുതാകുമായിരുന്നില്ല എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാല് മിനിറ്റുകൾക്കുള്ളിൽ മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായിരുന്നതിനാൽ സമീപത്തേക്ക് അടുക്കാനും സാധിച്ചിരുന്നില്ല. ഏറെ പണിപ്പെട്ടാണ് കൂടുതൽ ഫയർ എൻജിനുകൾ എത്തി തീ അണച്ചത്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI