പാലക്കാട് : കേരളത്തിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന സുപ്രീംകോടതിവിധി എത്രയുംപെട്ടെന്ന് നടപ്പാക്കണമെന്ന് കേരള റിസോഴ്സ‌് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി. രാഹുൽ അധ്യക്ഷനായി.
സംസ്ഥാന പ്രസിഡൻ്റ് ആർ. സുനിത, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുൺ, എൻ.എസ്. ധന്യ, വി.വി. നിഷ, എ.എം. അജിത്, കെ. സന്തോഷ്, കെ. ബേബി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനഭാഗമായി പ്രകടനവുമുണ്ടായി.
ഭാരവാഹികൾ: പി. രാഹുൽ (പ്രസി.), ടി. ജയപ്രഭ, കെ. ദീപാജോസഫ് (വൈ.പ്രസി.), കെ. ജിഷ (സെക്ര.), പി. അനിൽറോസ്, സി.പി. ലക്ഷ്മ്‌മി (ജോ.സെക്ര.), കെ.കെ. സുസ്മിത (ഖജാ.).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














