കോട്ടയം : സംസ്ഥാനത്തെ സഹകരണമേഖല കാലത്തിന്റെ മാറ്റത്തിനൊത്ത് പുത്തൻ സാങ്കേതികവിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വളരുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വാരാഘോഷത്തിൻ്റെ ഭാഗമായി സ്കൂൾ-കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പ്രസംഗ, പ്രബന്ധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണംചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റിയംഗം കെ.എം. രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ഫാക്കൽറ്റി അംഗം സുധീഷ് ബാബു സെമിനാർ നയിച്ചു. കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രൻ നായർ, നഗരസഭാ കൗൺസിലർ സി.എൻ. സത്യനേശൻ, സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. ഉണ്ണികൃഷ്ണൻനായർ, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, ഡെപ്യൂട്ടി രജിസ്ട്രാർ കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














