തൃശ്ശൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച നിയമദേഭഗതി പിൻവലിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിയമഭേദഗതിയിലൂടെ രാജ്യത്തെ ഗ്രാമീണ മേഖലയിൽ ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരുടെ ജീവിതമാണ് കേന്ദ്ര സർക്കാർ തകർത്തെറിഞ്ഞതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഗ്രാമീണ സന്‌പദ്‌വ്യവസ്ഥയെത്തന്നെ തകർക്കുന്നതാണ് പുതിയ നീക്കം. പദ്ധതിയുടെ ഭാഗമായ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സുറ്റ ജീവിതത്തെയും തകർക്കുകയാണ്.
ജില്ലാ സമ്മേളനത്തിന്റെ സംഘടന, പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, ജില്ലാ സെക്രട്ടറി ഉഷാ പ്രഭുകുമാർ എന്നിവർ മറുപടി പറഞ്ഞു. അഖിലേന്ത്യാ പ്രസിഡൻ്റ് പി.കെ. ശ്രീമതി, കേന്ദ്ര കമ്മിറ്റിയംഗം ആർ. ബിന്ദു, ജില്ലാ പ്രസിഡന്റ് എം. ഗിരിജാ ദേവി, കെഎസ്കെടിയു ജില്ലാ സെക്രട്ടറി ടി.കെ. വാസു എന്നിവർ സംസാരിച്ചു.
ഷീജാ പ്രശാന്ത് പ്രസിഡൻ്റ്, ഉഷാ പ്രഭുകുമാർ സെക്രട്ടറി
തൃശ്ശൂർ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡൻറായി ഷിജാ പ്രശാന്തിനെയും സെക്രട്ടറിയായി ഉഷാ പ്രഭുകുമാറിന്റെയും തിരഞ്ഞെടുത്തു. ടി.ആർ. മീരയാണ് ഖജാൻജി. മറ്റു ഭാരവാഹികൾ: അഡ്വ. സോനാ കരിം, രഞ്ജു വാസുദേവൻ, സി.കെ. ഗിരിജ (വൈസ് പ്രസി.), അഡ്വ. പി.കെ. ബിന്ദു, കെ.ബി. സുധ, കർമലാ ജോൺസൺ (ജോ.സെക്ര.), ജ്യോതി രാമൻ, സി.ജി. സിനി, പി. പ്രശാന്തി, നിർമലാദേവി, സരിതാ രാജേഷ്, സിന്ധു ജയൻ, പ്രിയാ മണികണ്‌ഠൻ, സീതാ രവീന്ദ്രൻ, സജിതാ ഷേബർ, മഞ്ജുളാ അരുണൻ (എക്സിക്യൂട്ടീവ് കമ്മിറ്റി)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














