പ്രമുഖ നിയമജ്ഞരുടെ മാതൃകകൾ അനുകരിച്ച് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം-ജസ്റ്റിസ് വിനോദ് ചന്ദ്രൻ

പ്രമുഖ നിയമജ്ഞരുടെ മാതൃകകൾ അനുകരിച്ച് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം-ജസ്റ്റിസ് വിനോദ് ചന്ദ്രൻ
പ്രമുഖ നിയമജ്ഞരുടെ മാതൃകകൾ അനുകരിച്ച് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം-ജസ്റ്റിസ് വിനോദ് ചന്ദ്രൻ
Share  
2026 Jan 04, 08:26 AM
kkn
kada

നുവാൽസിൽ ബിരുദദാനം നടത്തി


കളമശ്ശേരി : സി.കെ. ശിവശങ്കര പണിക്കർ, പരേതനായ ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ തുടങ്ങിയ പ്രമുഖ നിയമജ്ഞരുടെ മാതൃകകൾ അനുകരിച്ചുകൊണ്ട് ഭരണഘടനാ മൂല്യങ്ങൾ, പ്രൊഫഷണൽ സമഗ്രത എന്നിവ ഉയർത്തിപ്പിടിക്കണമെന്ന് സുപ്രീംകോടതി ജഡ്ജിയും നുവാൽസ് വിസിറ്ററുമായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു. നുവാൽസിൽ നടന്ന പത്തൊൻപതാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിദ്യാഭ്യാസം സമൂഹത്തിനായുള്ള സേവനമായും എല്ലാ പ്രൊഫഷണൽ സാഹചര്യങ്ങളിലും നീതിയോടുള്ള ഉറച്ച പ്രതിബദ്ധതയായും മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ബിഎ എൽഎൽബി, എൽഎൽഎം, പിഎച്ച്‌ഡി എന്നീ വിഭാഗങ്ങളിലായി 121 പേർക്ക് ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്തുതു. നുവാൽസ് ചാൻസലറും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ബിരുദവിതരണം നിർവഹിച്ചു. 70 വിദ്യാർഥികൾ ബിഎ എൽഎൽബിയും 50 വിദ്യാർഥികൾ എൽഎൽഎമ്മും ഒരു വിദ്യാർഥി പിഎച്ച്‌ഡിയും നേടി. ബിഎ എൽഎൽബിയിൽ അനന്യാഭട്ട് ഒന്നാഹാങ്ക് നേടി. എൽഎൽഎം ഒന്നാഹാങ്ക് അഫ്ര റഹിമാൻ, ജെമിന ബി. എസ്. എന്നിവർ പങ്കിട്ടു. വൈസ് ചാൻസലർ പ്രൊഫ ജി. ബി. റെഡ്ഡി, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ, ലോ സെക്രട്ടറി, കെ.ജി. സനൽകുമാർ എന്നിവരും എക്സിക്യുട്ടീവ് കൗൺസിൽ, ജനറൽ കൗൺസിൽ, അക്കാദമിക് കൗൺസിൽ അംഗങ്ങളും രജിസ്ട്രാർ ഡോ. ലിന അക്കാ മാത്യുവും പങ്കെടുത്തു.ചടങ്ങിൻ്റെ ഭാഗമായി ചീഫ് ജസ്റ്റിസ് കാമ്പസിൽ അനലോഗ് കോർണർ എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ഡിജിറ്റൽ ഇടപെടലുകളിൽനിന്നും മാറി ആഴത്തിലുള്ള വായനയും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപല്പന ചെയ്തിട്ടുള്ള ഒരു ഇലക്ട്രോണിക് ഉപകരണരഹിത ഇടമായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI