കണ്ണൂർ: കണ്ടു പഠിക്കാനാകില്ല, എന്നാൽ അവർ അക്ഷരങ്ങൾ തൊട്ടറിഞ്ഞ് പഠിക്കും. സാധാരണ വിദ്യാർഥികളെപ്പോലെയല്ല, കുത്തുകളാകുന്ന അക്ഷരങ്ങളെ മനസ്സിലാക്കി മറ്റുള്ളവരെക്കാൾ ആഴത്തിൽ മനസ്സിരുത്തിയാണ് അറിവിൻ്റെ വെളിച്ചം പാഠപുസ്തകത്തിലൂടെ അന്ധരായ വിദ്യാർഥികൾ അറിയുന്നത്. ആറ് കുത്തുകൾ, അവയുടെ സ്ഥാനം മാറിമാറി വരുമ്പോൾ ഓരോന്നും അക്ഷരങ്ങളാകും.
അന്ധവിദ്യാർഥികൾക്കായുള്ള പാഠപുസ്തകങ്ങൾ അച്ചടിക്കുന്ന രണ്ട് ബ്രെയ്‌ലി പ്രിന്റിങ് പ്രസുകളാണ് കേരളത്തിലുള്ളത്. കണ്ണൂർ തോട്ടടയിലാണ് അതിലൊന്ന്. 2022-ൽ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് റിഹാബിലിറ്റേഷൻ സെൻ്ററിലാണ് (കെഎഫ്ബി) പ്രസ് പ്രവർത്തിക്കുന്നത്. മറ്റൊന്ന് തിരുവനന്തപുരത്താണ്. എട്ട്, ഒൻപത്, 10 ക്ലാസുകളിലെ പാഠപുസ്‌തകങ്ങളാണ് ഇവിടെ അച്ചടിക്കുന്നത്.
ഡക്സ്ബറി ബ്രെയിൽ ട്രാൻസ്‌ലേറ്റർ എന്ന സോഫ്റ്റ്‌വെയറിൽ പാഠഭാഗങ്ങൾ ടൈപ്പ് ചെയ്‌ത് സേവ് ചെയ്യും. ആവശ്യമായ തിരുത്തലുകളൊക്കെ വരുത്തി തിരുവനന്തപുരത്തുനിന്ന് തയ്യാറാക്കുന്ന ഭാഗങ്ങളാണ് കണ്ണൂരിലേക്കും അയക്കുന്നത്.
അവിടെനിന്ന് ആവശ്യപ്പെടുന്ന എണ്ണത്തിനനുസരിച്ച് അച്ചടിക്കും. ബെൽജിയത്തിൽ നിന്ന് ഇറക്കുമതിചെയ്ത എൻവി ഇന്റർപോയിന്റ്റ് 55 എന്ന അച്ചടിയന്ത്രമാണ് ഉപയോഗിക്കുന്നത്. കട്ടികൂടിയ 140 ജിഎസ്എം ഉള്ള പേപ്പറുകളാണ് അച്ചടിക്കായി ഉപയോഗിക്കുന്നത്. മുൻപ് ഒരുദിവസം കൊണ്ട് 800 ഷീറ്റുകൾ അച്ചടിച്ചിരുന്നിടത്ത്, ഇന്ന് ഒരുമണിക്കൂറിൽ 1000 ഷീറ്റ് അച്ചടിക്കാൻ പറ്റുന്ന തരത്തിൽ ആധുനിക യന്ത്രങ്ങൾ എത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












