കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയതിൽ കുടുംബശ്രീയുടെ പങ്ക് വലുത് -മുഖ്യമന്ത്രി

കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയതിൽ കുടുംബശ്രീയുടെ പങ്ക് വലുത് -മുഖ്യമന്ത്രി
കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയതിൽ കുടുംബശ്രീയുടെ പങ്ക് വലുത് -മുഖ്യമന്ത്രി
Share  
2026 Jan 03, 09:19 AM
new
mannan

കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് തുടക്കം


തൃത്താല: കേരളത്തെ അതിദാരിദ്ര്യമുക്തമാക്കുന്നതിൽ കുടുംബശ്രീ പ്രവർത്തകരുടെ പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉത്സവാന്തരീക്ഷത്തിൽ പതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ് മേള ചാലിശ്ശേരിയിലെ മുലയംപറമ്പ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


വികസനകാര്യങ്ങളിൽ അനാവശ്യതടസ്സങ്ങൾ സൃഷ്ടിക്കുകയാണ് ചിലർ. ഇത് നാടിന് ഗുണകരമല്ല. സംസ്ഥാനത്തെ മതനിരപേക്ഷത തകർക്കാനും ശ്രമം നടക്കുന്നു. മതനിരപേക്ഷത തകർന്നാൽ കേരളം അന്ധകാരയുഗത്തിലേക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരളം കൈവരിച്ച മതനിരപേക്ഷത നിലനിർത്താൻ കുടുംബശ്രീ നിർണായകപങ്ക് വഹിച്ചതായി അധ്യക്ഷത വഹിച്ച മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരളത്തിൽ സ്ത്രീകൾ ശക്തരായി മാറിയതിൽ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്ന് വിശിഷ്ടാതിഥിയായി സംസാരിച്ച നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.


വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി കെ. കൃഷ്‌ണൻകുട്ടി, അബ്‌ദുസമദ് സമദാനി എംപി എന്നിവർ മുഖ്യാതിഥികളായി. എംഎൽഎമാരായ പി. മമ്മിക്കുട്ടി, പി.പി. സുമോദ്, മുഹമ്മദ് മുഹ്സിൻ, തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. രാമദാസ്, ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് റംല വീരാൻകുട്ടി, കുടുംബശ്രീ ഗവേണിങ് ബോഡി അംഗങ്ങളായ പി.കെ. സൈനബ, കെ.കെ. ലതിക, മരുതി മുരുകൻ, വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എച്ച്. ദിനേശൻ, ജില്ലാ മിഷൻ കോഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. മേള 11 വരെ തുടരും,


സരസ്മേളയിൽ ഇന്ന്


11.00: സെമിനാർ- 'തൃത്താലയുടെ ചരിത്രവഴികൾ' (ഡോ. അജിത് കൊളാടി, ഡോ. കെ. രാജൻ, ടി.കെ. നാരായണദാസ്, ഡോ. സി.പി. രമ്യ)


2.00: 'പെൺപെരുമ' (കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ)


4.00: 'അലോഷി പാടുന്നു'


5.00: സാംസ്കാരിക സമ്മേളനം (ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ്)


7.00: 'നവ്യനടനം' (നവ്യനായരുടെ സോളോ ഭരതനാട്യം കച്ചേരി)

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI