പയ്യോളി: നമ്മുടെ നാട്ടിൽ തേനിൻന്റെ നിറത്തെപ്പറ്റി സംശയമുണ്ടാവില്ല. എന്നാൽ, കിർഗിസ്‌താനിലെ തേൻ വൈറ്റ് ഹണിയാണ്. പാൽപോലെയുള്ള തേൻ. ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയിൽ തേനൂറും കൊതിയുമായാണ് കിർഗിസ്‌താൻ്റെ മുന്നിൽനിൽക്കുക. കിർഗിസ്താനിലെ 2000 മീറ്റർ ഉയരത്തിലുള്ള പർവതനിരകളിൽനിന്നാണ് ഈ അപൂർവ തേൻ ലഭിക്കുന്നത്. നാരിൻ മേഖലയിലെ അറ്റ്-ബാഷി, ടിയാൻഷാൻ എന്നീ പർവതനിരകൾക്ക് സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരമുണ്ട്.
അവിടെ സെയിൻഫോയിൻ എന്ന കാട്ടുചെടിയുണ്ട്. ഗുണമേറിയ വെളുത്തതേൻ ലഭിക്കുന്നതിനാൽ വിശുദ്ധപുല്ല് എന്നും ഈ ചെടി അറിയപ്പെടുന്നു. ആ കാട്ടുചെടിയിലെ പൂക്കളിൽനിന്ന് തേനീച്ചകൾ സംഭരിക്കുന്ന തേനാണ് കിർഗിസ്താൻകാർ അവരുടെ കരവിരുതിലൂടെ ശേഖരിക്കുന്നത്.
പിങ്ക്, വയലറ്റ് നിറമുള്ളതാണ് പൂക്കൾ. നേരിയ മധുരമാണ് ഈ തേനിന്. വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ എന്നിവയാൽ സമ്പന്നമാണ് വൈറ്റ് ഹണി. ഇത് ആന്റി ബാക്ടീരിയൽ, ആൻ്റി ഓക്‌സിഡൻ്റുകൾ ആണെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ഉയരങ്ങളിലെ പാൽപോലെയുള്ള ഈ വെളുത്തതേൻ ഉയർന്ന നിലവാരമുള്ളതാണ്. പരിസ്ഥിതിസൗഹൃദവുമാണ്. ഇവിടെ കിട്ടുന്ന നിറമുള്ള തേനും കൂട്ടത്തിലുണ്ട്. കിർഗിസ്‌താൻ പാരമ്പര്യം അടയാളപ്പെടുത്തുന്ന തൊപ്പി, ഷാൾ, പഴ്സ്. കീച്ചെയിൻ, മോതിരം, കളിപ്പാട്ടം, അലങ്കാരവസ്തുക്കൾ എന്നിവ വേറെയുമുണ്ട്. നമ്മുടെ ചെമ്മരിയാടുപോലുള്ള ആടിന്റെ തോലും രോമവുമെല്ലാമാണ് ഈ കരകൗശലത്തിലുള്ളത്.
എല്ലാറ്റിലും കിർഗിസ്‌താൻ പാരമ്പര്യത്തിൻ്റെ അടയാളവും രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈ ഫുഡ്‌സിൽ പെടുന്ന കാരയ്ക്കപോലുള്ള പഴവും കൊണ്ടുവന്നിട്ടുണ്ട്. ഈ പഴത്തിൽനിന്നുണ്ടാക്കുന്നതാണ് അവരുടെ ഇഷ്‌ടമേറിയ മിഠായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












