കോഴിക്കോട് : കേരള ഡിസബിലിറ്റി ഫെസ്റ്റിന്റെ ലോഗോ കളക്ടർ സ്നേഹിൽകുമാർ സിങ് മലാപ്പറമ്പ് വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെൻ്ററിലെ വിദ്യാർഥികൾക്ക് നൽകി പ്രകാശനംചെയ്തു. ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നുവരെ ബീച്ചിലാണ് ഫെസ്റ്റ്.
സംഘാടകസമിതി ചെയർമാൻ ഡോ. റോഷൻ ബിജിലി, ജനറൽ കൺവീനർ ഡോ. എ.കെ. അബ്‌ദുൽഹക്കീം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്‌ദുൽകരീം, ഡോ. പി.വി. ഗോപിരാജ്, ബൈജു ആയടത്തിൽ, കെ.ടി. നദീർ, ഡോ. ഫായിസ് മുഹമ്മദ്, സൈലസ് സെബാസ്റ്റ്യൻ, സമീർ സഫീറ മൻസിൽ, മുഹമ്മദ് ശുഐബ് തുടങ്ങിയവർ പങ്കെടുത്തു. ഡിസബിലിറ്റി രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ മുപ്പതോളംവരുന്ന സംഘടനകൾ തണൽ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












