മയ്യഴി: സർക്കാർ വിദ്യാലയങ്ങൾ സിബിഎസ്ഇ പാഠ്യപദ്ധതിയിലേക്ക് മാറിയശേഷം ആദ്യമായി വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സ്കൂൾ കലോത്സവ്- 2026 മൂന്നിന് തുടങ്ങും.
പന്തക്കൽ പിഎം ശ്രീ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂകൂളിൽ ശനിയാഴ്‌ച രാവിലെ 9.30-ന് രാമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷനാവും. മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ പ്രീപ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെയുള്ള വിഭാഗങ്ങളിലെ വിദ്യാർഥിപ്രതിഭകൾ മാറ്റുരയ്ക്കും.
ഞായറാഴ്ച്ച വൈകുന്നേരം നാലിന് സമാപന സമ്മേളനം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിൻ്റെ മുന്നോടിയായി വർണശബളാഭമായ വിളംബരഘോഷയാത്ര നടത്തി. ഘോഷയാത്ര കോപ്പാലം, മാക്കുനി, പന്തക്കൽ വഴി സ്‌കൂളിൽ സമാപിച്ചു. പന്തക്കൽ സബ് ഇൻസ്പെക്‌ടർ പി. ഹരിദാസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
സിഇഒ ഇൻചാർജ് എം.എം തനൂജ, പ്രിൻസിപ്പൽ കെ. ഷീബ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികളായ എൻ.വി. ശ്രീലത, സി.ഇ. രസിത, ജയിംസ് സി. ജോസഫ്, ശരൺ മോഹൻ, ടി.എം. സജീവൻ, ബി. ബാല പ്രദീപ്, കെ.കെ. സനിൽ കുമാർ, ടി.വി. സജിത, പി.ഇ. സുമ, കൊല്ലൻ കണ്ടിയിൽ മനീഷ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












