ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയുടെ മതസൗഹാർദം മാതൃകാപരമാണെന്ന് മന്ത്രി വി.എൻ. വാസവൻ. മീഡിയ വില്ലേജും എൻസോൾ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച എൽസോൾ ബോൺ ആനോ- 2026 പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റണി ഏത്തക്കാട് മുഖ്യപ്രഭാഷണം നടത്തി.
ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, എസ്എൻഡിപിയോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുതൂർപള്ളി ജമാ അത്ത് പ്രസിഡന്റ് ടി.പി. അബ്‌ദുൾ ഹമീദ്, മീഡിയാ വില്ലേജ് എക്സിക്യുട്ടീവ് ഡയറക്‌ടർ ഫാ. ജോഫി പുതുപറമ്പിൽ, മുനിസിപ്പൽ കൗൺസിലർ ചാൾസ് പാലാത്ര, ഫാ. ലിബിൻ തുണ്ടുകളം, എൽസോൾ എംഡി ടിൻസു മാത്യു സിൽജി മൂലയിൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന- കേന്ദ്രതലങ്ങളിൽ അവാർഡുകൾ കരസ്ഥമാക്കിയവരെ ചടങ്ങിൽ ആദരിച്ചു. ചെണ്ടമേളം, ഡാൻസ് പ്രോഗ്രാം, ഡിജെ മ്യൂസിക്ക് ബാൻഡ്, ആകാശ വിസ്മയം, പാപ്പാഞ്ഞിയെ കത്തിക്കൽ എന്നിവയും നടന്നു. ആഘോഷത്തിൽ നാടിൻ്റെ നാനാ ദിക്കിൽനിന്നായി അരലക്ഷത്തോളം പേർ പങ്കെടുത്തു. ചങ്ങനാശ്ശേരിയിൽ ആദ്യമായാണ് ഇങ്ങനെയൊരു ആഘോഷം നടന്നത്. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












