ബീച്ച് ഫെസ്റ്റ് ; ജനസാഗരമായി അർത്തുങ്കൽ തീരം

ബീച്ച് ഫെസ്റ്റ് ; ജനസാഗരമായി അർത്തുങ്കൽ തീരം
ബീച്ച് ഫെസ്റ്റ് ; ജനസാഗരമായി അർത്തുങ്കൽ തീരം
Share  
2026 Jan 01, 09:04 AM
new
mannan

അർത്തുങ്കൽ അഞ്ചാമത് അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ആയിരങ്ങൾ തിങ്ങിക്കൂടിയ തീരത്ത് കലാപരിപാടികളാസ്വദിച്ചും മതിമറന്നു നൃത്തം ചവിട്ടിയും അവർ പുതുവർഷത്തെ വരവേറ്റു. അർത്തുങ്കൽ നവമാധ്യമ കൂട്ടായ്‌മയാണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ പ്രധാന തീർഥാടനകേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ ബസിലിക്കയുടെ സാമീപ്യവും വിശാലവും സുന്ദരമായ കടൽത്തീരവുമാണ് അർത്തുങ്കൽ ബീച്ച് ഫെസ്റ്റിനെ വ്യത്യസ്ത‌മാക്കുന്നത്.


ദിവസേന നൂറുകണക്കിനു തീർഥാടകരും വിനോദസഞ്ചാരികളുമെത്തുന്ന നാട്ടിൽ ബീച്ച് ഫെസ്റ്റ് വേറിട്ട അനുഭവമായി. ദൂരദേശങ്ങളിൽനിന്നുപോലും ഒട്ടേറെപ്പേർ പുതുവർഷത്തെ വരവേൽക്കാനായി ഇവിടേക്കൊഴുകിയെത്തിയത്. രണ്ടുദിവസമായി നടന്ന ബീച്ച് ഫെസ്റ്റിന്റെ സമാപനദിവസമായ ബുധനാഴ്ച പൊതുസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എം.പി. കെ.സി. വേണുഗോപാൽ മുഖ്യാതിഥിയായി. തുടർന്ന് സംഗീതനിശ അരങ്ങേറി.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI