കൊടകര കൊയ്തെടുക്കാൻ രണ്ടാഴ്‌ച മാത്രം ബാക്കി നിൽക്കെ നെൽക്കതിർ പതിരാവുന്ന രോഗം പടരുന്നത് ആശങ്ക പടർത്തുന്നു. കൊടകര പഞ്ചായത്തിലെ കൊടകര-മരത്തോംപിള്ളി പാടശേഖരത്തിലെ 15 ഏക്കറിലാണ് കതിർക്കുലകൾ നശിക്കുന്നത്.
കോടിയത്ത് സുകുമാരൻ, വടക്കേപീഠിക പോൾ, ജ്യോതിസ് ബാബു, കോമ്പാറ ജോയ്, ദിലീപ്, ശാന്ത എന്നിവരുടെ നെൽക്കൃഷിയിലാണ് രോഗം പടർന്നത്. കാഞ്ചന വിത്താണ് ഇവർ കൃഷിയിറക്കിയത്. ഇലകളിൽ പുള്ളികളായാണ് രോഗം തുടങ്ങിയതെന്ന് കർഷകർ പറഞ്ഞു. കൃഷിഭവൻ്റെ നിർദേശപ്രകാരം മരുന്ന് പ്രയോഗിച്ചിട്ടും ഗുണമുണ്ടായില്ലെന്നും കർഷകർ പറഞ്ഞു.
ഇവരിൽ മിക്കവരും പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത് എന്നത് സാമ്പത്തിക നഷ്ടം വർധിപ്പിക്കുമെന്ന വേദനയിലാണ് കർഷകർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












