സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം വേണം -ബി.ആർ. ഗാവായ്

സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം വേണം -ബി.ആർ. ഗാവായ്
സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം വേണം -ബി.ആർ. ഗാവായ്
Share  
2026 Jan 01, 08:52 AM
new
mannan

കോട്ടയ്ക്കൽ അരികുവത്കരിക്കപ്പെട്ട ഗോത്രവർഗജനവിഭാഗങ്ങൾക്കായി സർക്കാർ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും ഇവ എല്ലാ അർഹരായവരിലേക്കുമെത്താൻ കൂടുതൽ ബോധവത്കരണപരിപാടികൾ അനിവാര്യമാണെന്നും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ് പറഞ്ഞു. ഗോത്രവർധൻ പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ശാരീരികപരിമിതിയുള്ള ഗോത്രവർഗക്കാർക്കു ചക്രക്കസേര നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.


നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ(നാൽ) എക്സിക്യൂട്ടിവ് ചെയർമാനായിരുന്ന കാലത്ത് നാഗാലാൻഡ്, മേഘാലയ തുടങ്ങി രാജ്യത്തെ വിവിധയിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. അന്ന് ഗോത്രവർഗസമൂഹങ്ങളുമായി നേരിൽ ഇടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ടെന്നും അവരുടെ ഉന്നമനത്തിനായുള്ള ഇത്തരം പദ്ധതികളുടെ പ്രയോജനം പരമാവധിപേരിലെത്തിക്കണമെന്നും ഗവായ് പറഞ്ഞു.


പരിമിതികൾ നേരിടുന്നവർക്ക് ആവശ്യങ്ങളറിഞ്ഞ് സഹായങ്ങളെത്തിക്കാനാകുന്നത് മഹത്തായ കാര്യമാണെന്ന് ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ പറഞ്ഞു.


നിലമ്പൂർ മാഞ്ചീരി താളിപ്പുഴ ഉന്നതിയിലെ ബേബി പുലിമുണ്ട, കോട്ടാപ്പറമ്പ് ഉന്നതിയിലെ കെ. റിജിൻ എന്നിവർക്കാണ് ചക്രക്കസേരകൾ നൽകിയത്.

കോട്ടയ്ക്കൽ ആര്യവൈദ്യശാല ആയുർവേദിക് ഹോസ്പ‌ിറ്റൽ ആൻഡ് റിസർച്ച് സെൻ്ററിൽ(ഈസ്റ്റ്) നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജ് കെ. സനിൽകുമാർ അധ്യക്ഷനായി. നിയമസേവന മികവിന് സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടിയ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള ജില്ലാ ബാർ അസോസിയേഷൻ്റെ ഉപഹാരം നൽകി.


സീനിയർ ഡിവിഷൻ സിവിൽ ജഡ്‌ജ് എം. ഷാബിർ ഇബ്രാഹിം, അഡീഷണൽ സെഷൻസ് ജഡ്‌ജ് എം. തുഷാർ, തിരൂർ ജില്ലാ അഡീഷണൽ ജഡ്‌ജ്‌ എസ്. ശ്രീജിത്ത്, മഞ്ചേരി മുൻസിഫ് വിഷ്ണു സുഭാഷ്, ആര്യവൈദ്യശാല സിഇഒ കെ. ഹരികുമാർ, ട്രസ്റ്റി ആൻഡ് സൂപ്രണ്ട് ഡോ. പി.ആർ. രമേശ്, ജില്ലാ നിയമ സേവന അതോറിറ്റി സെക്‌ഷൻ ഓഫീസർ വി.ജി. അനിത എന്നിവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI