അന്പലവയൽ: പൂക്കളുടെ വർണംനിറച്ച് പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി അന്താരാഷ്ട്ര പുഷ്പമേള 'പൂപ്പൊലി' വ്യാഴാഴ്ച്‌ച ആരംഭിക്കും. കേരള കാർഷിക സർവകലാശാലയുടെയും കാർഷികവികസന-കർഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിലാണ് പുഷ്പമേള നടത്തുന്നത്, അമ്പലവയൽ പ്രാദേശിക കാർഷികഗവേഷണ കേന്ദ്രത്തിൽ വ്യാഴാഴ്ച്‌ച വൈകീട്ട് നാലിന് മന്ത്രി പി. പ്രസാദ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ഒ.ആർ. കേളു മുഖ്യപ്രഭാഷണം നടത്തും.
15 വരെയാണ് പൂപ്പൊലി അരങ്ങേറുക. മേളയുടെ പ്രവേശനോദ്ഘാടനം വ്യാഴാഴ്‌ച രാവിലെ ഒൻപതിന് അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ നിർവഹിക്കും. വർണപുഷ്പങ്ങളുടെയും അലങ്കാരസസ്യങ്ങളുടെയും വൈവിധ്യമാർന്ന ഉദ്യാനമാണ് മേളയുടെ സവിശേഷത. പെറ്റൂണിയ, ഡാലിയ, ആസ്റ്റർ, ഡയാന്തസ്, മാരിഗോൾഡ്, സൂര്യകാന്തി, സീനിയ, കോസ്മോസ്, ഫ്ലോക്‌സ്, ലിലിയം, പാൻസി, സാൽവിയ, വെർബിന, ഗോംഫ്രീന, സ്റ്റോക്ക്, കലൻഡുല, പൈറോസ്റ്റിജിയ തുടങ്ങിയ പുഷ്‌പങ്ങളും ഡ്രസീന, കാലിഷ്യ, സെബ്രീന, റിയോ, സെഡം തുടങ്ങിയ അലങ്കാരച്ചെടികളും മേളയുടെ പ്രധാന ആകർഷണങ്ങളാണ്. വിവിധ പുഷ്പാലങ്കാരമാതൃകകൾ, ഫ്ലോറൽ ക്ലോക്ക്, ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ അലങ്കാരോദ്യാനം, ടോപ്പിയറികൾ, ഫ്ലോട്ടിങ് ഗാർഡൻ, മെലസ്റ്റോമ ഗാർഡൻ, റോസ് ഗാർഡൻ, കുട്ടികൾക്കായുള്ള പാർക്ക്, പലതരം റൈഡുകൾ എന്നിവ പൂപ്പൊലിയിലുണ്ടാവും.
മലയോരമേഖലയിലെ കാർഷികപ്രശ്‌നങ്ങളും ആനുകാലികപ്രസക്തമായ വിഷയങ്ങളും ഉൾപ്പെടുത്തി വിദഗ്ധർ നയിക്കുന്ന കാർഷിക ശില്പശാലകൾ, സെമിനാറുകൾ, കാർഷിക ക്ലിനിക്കുകൾ എന്നിവ മേളയുടെ ഭാഗമായി നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












