ബാലുശ്ശേരി: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ കർമസേന അംഗങ്ങൾക്കുള്ള പരിശീലനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൽകരീം ഉദ്ഘാടനംചെയ്തു.
2026 ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28 വരെ നടത്തുന്ന പ്രോഗ്രാമിന് മുന്നോടിയായി ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലെയും കർമസേന അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം.ഘടനയും പ്രവർത്തനവും, അഭിപ്രായ ശേഖരണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകി.
വിവരശേഖരണത്തിനായുള്ള മൊബൈൽ ആപ്പും പരിപാടിയിൽ പരിചയപ്പെടുത്തി. ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലായി ഇതിനകം 1500-ഓളം പേർ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു, അസംബ്ലിതല ചാർജ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് കർമസേനാ അംഗങ്ങൾക്കുള്ള പരിശീലനം പുരോഗമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












