പൊഖ്റാനിലെ 'ബുദ്ധൻ്റെ ചിരി' രാജസ്ഥാന്റെ കരകൗശലം

പൊഖ്റാനിലെ 'ബുദ്ധൻ്റെ ചിരി' രാജസ്ഥാന്റെ കരകൗശലം
പൊഖ്റാനിലെ 'ബുദ്ധൻ്റെ ചിരി' രാജസ്ഥാന്റെ കരകൗശലം
Share  
2026 Jan 01, 08:39 AM
new
mannan

പയ്യോളി : ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയ സ്ഥലമാണ് രാജസ്ഥാനിലെ പൊഖ്റാൻ. 1974-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോൾ നടത്തിയ ആ പരീക്ഷണത്തിൻ്റെ കോഡ് നാമമായിരുന്നു 'ബുദ്ധൻ ചിരിക്കുന്നു' എന്നത്. ആ കോഡ്‌നാമം പൊഖ്റാൻ നിവാസികൾ പിന്നീട് നെഞ്ചേറ്റിയതിൻ്റെ തെളിവാണ് സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയിലെ രാജസ്ഥാൻ കരവിരുത്. പൊഖ്റാനിൽനിന്നെത്തിയ ടെറാകോട്ട ഉത്പന്നങ്ങളിൽ പ്രധാനം ബുദ്ധൻ്റെ പ്രതിമയാണ്. മേശപ്പുറത്തുവെക്കുന്ന ചെറിയപ്രതിമമുതൽ പലവിധ വലുപ്പത്തിലുള്ള ബുദ്ധപ്രതിമകൾ. പൊഖ്റാനിൽനിന്നാണെന്ന് പറയുമ്പോൾ രാജ്യത്തിന്റെ അഭിമാനകരമായ പരീക്ഷണത്തെ ഓർമ്മിപ്പിക്കുകയാണ് ഈ പ്രതിമകൾ. ജലധാരയൊഴുകുന്ന ബുദ്ധപ്രതിമകളുമുണ്ട്. എണ്ണിയാൽ തീരാത്ത കരകൗശലവസ്തു‌ക്കളുടെ ശേഖരമാണ് രാജസ്ഥാന്റെ പ്രത്യേകത. പൊഖ്റാനിൽ സുലഭമായി കളിമണ്ണുലഭിക്കുന്നതിനാലാണ് കൂടുതൽ സൃഷ്ടികൾ രൂപപ്പെടാൻ കാരണമെന്ന് സ്ഥലത്തെത്തിയ കിഷൺ പറഞ്ഞു.


വെള്ളം ചലിച്ചാൽ കിളിനാദം


രാജസ്ഥാൻ സ്റ്റാളിനരികെ എത്തുമ്പോൾ കിളിനാദം കേൾക്കാം. കളിമണ്ണിലും സെറാമിക്കിലും നിർമിച്ച കൊച്ചുകിളിയുണ്ട് ഇവിടെ കിളിയുടെ വാലിനുള്ളിൽ വിസിൽ പിടിപ്പിച്ചിട്ടുണ്ട്. തലയിൽ ഒരു ദ്വാരവും. വാലിൽ ഊതിയാൽ സദാ വിസിലിന്റെ ശബ്‌ദമായിരിക്കും. എന്നാൽ, അതിനകത്ത് അല്പം വെള്ളമൊഴിച്ച് ഊതിയാൽ കിളിനാദമുയരും. ഊതുന്ന ശക്തിക്കനുസരിച്ചും വെള്ളത്തിൻ്റെ ചലനത്തിനനുസരിച്ചും നാദത്തിന്റെ ലയങ്ങളിൽ വ്യത്യാസംവരും. തലയിലെ ദ്വാരത്തിലൂടെ വെള്ളം പുറത്തേക്കുതെറിക്കുകയുംചെയ്യും. ഇവിടെയെത്തുന്നവരിൽ ഒട്ടുമിക്കവരും ഈ പരീക്ഷണം നടത്തിയാണ് പോകുക. അലങ്കാരവസ്തുക്കളാണ് കൂടതലുമുള്ളത്. റാന്തൽവിളക്കുകൾ, ലൈറ്റ് ഷെയ്ഡുകൾ, കുതിര, ജിറാഫ്, ഒട്ടകം, ആന, ചുമരിൽ പിടിപ്പിക്കുന്ന വിവിധയിനം രൂപങ്ങൾ, ദൈവപ്രതിമകൾ, പൂന്തോട്ടത്തിൽ സ്ഥാപിക്കുന്ന കാഴ്‌ചവസ്‌തുക്കൾ, കപ്പ്, പ്ലേറ്റ്, കളിക്കോപ്പുകൾ എന്നിങ്ങനെ ടെറാകോട്ട ഉത്പന്നങ്ങളുടെ കലവറയാണ് ഇവിടം. പൊഖ്റാനിലെ കലാകാരർക്ക് ഇതെല്ലാം പാരമ്പര്യത്തിൻ്റെ ഈടുവെപ്പുകളാണ്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI