പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ മാറ്റൽ
താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന് മുന്നോടിയായി ദേശീയപാതയോരത്ത് മുറിച്ചിട്ടമരങ്ങൾ മാറ്റുന്ന പ്രവൃത്തി ജനുവരി അഞ്ചിന് പുനരാരംഭിക്കും. ജനുവരി അഞ്ചുമുതൽ പകൽസമയങ്ങളിൽ മരങ്ങൾ ക്രെയിനുപയോഗിച്ച് ലോറികളിലേക്ക് കയറ്റുന്നതിനാലും റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനാലും അന്നുമുതൽ ചുരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം കൊടുവള്ളി അസി. എൻജിനിയർ എം. സലീം അറിയിച്ചു. ഈ സമയങ്ങളിലെ പ്രവൃത്തിക്കിടെ ഉണ്ടാവാനിടയുള്ള ഗതാഗതക്കുരുക്ക് പരിഗണിച്ച് ഗതാഗത പുനഃക്രമീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യു എൻഎച്ച് അസി. എൻജിനിയർ താമരശ്ശേരി ഡിവൈഎസ്‌പി സി. അലവിക്ക് കത്തുനൽകി. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടണമെന്ന് പിഡബ്ല്യുഡി എൻഎച്ച് അധികൃതർ പോലീസിനോട് നിർദേശിച്ചു.
താമരശ്ശേരി ചുരത്തിലെ ഹെയർപിൻ വളവുകളുടെ നവീകരണാർഥം നവംബർ 26-നായിരുന്നു പാതയോരത്തെ മരംമുറി തുടങ്ങിയത്. വനംവകുപ്പിന്റെ ഭാഗത്തെ നടപടിക്രമങ്ങളിലെ കാലതാമസം കാരണം മരംമുറി വൈകിയത് 'മാതൃഭൂമി' വാർത്തയാക്കുകയും, തുടർന്ന് വനംമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അടിയന്തര നടപടിക്ക് നിർദേശം നൽകുകയുമായിരുന്നു. മരംമുറി പിന്നീട് പൂർത്തീകരിച്ചെങ്കിലും, മരങ്ങൾ മാറ്റി കയറ്റുന്ന പ്രവൃത്തി ക്രിസ്മസ്-പുതുവത്സര സീസണിലെ ചുരംപാതയിലെ തിരക്ക് പരിഗണിച്ച് തത്കാലത്തേക്ക് നിർത്തിവെക്കുകയായിരുന്നു.
എട്ടാം വളവിലെ വലിയ മരത്തടികൾ നേരത്തേതന്നെ എടുത്തുമാറ്റി ലേലനടപടികൾക്കായി വെസ്റ്റ് കൈതപ്പൊയിലിലെ പൊതുസ്ഥലത്തേക്ക് മാറ്റിയിരുന്നു. ശേഷിക്കുന്ന മരഭാഗങ്ങളും മറ്റ് വളവുകൾക്കരികിലെ മരങ്ങളിൽ നല്ലൊരു ശതമാനവും പാതയോരത്തും ഓവുചാലിനുള്ളിലും സമീപത്തുമെല്ലാമായി നിരത്തിയിട്ടിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











