ക്വാണ്ടം സെഞ്ചുറി സയൻസ് എക്‌സിബിഷൻ 31-ന് സമാപിക്കും
കോഴിക്കോട് : എന്തുകൊണ്ട് ചില നക്ഷത്രങ്ങൾ ചുവപ്പായും ചിലത് നീലയായും കാണപ്പെടുന്നു എന്നറിയാമോ... ക്വാണ്ടം അവസ്ഥകളുടെ സൂപ്പർ പൊസിഷൻ എന്ന കണ്ടെത്തൽ പ്രോഡിംഞ്ജറുടെ പൂച്ചയുടെ കഥയിലൂടെ കേട്ടാലോ... രണ്ടു സുന്ദരൻ പൂച്ചകളുടെ മാതൃകയിലൂടെ ക്വാണ്ടം ടണലിങ് എന്താണെന്ന് ലളിതമായി അറിയണോ... ഒരു നൂറ്റാണ്ടുകൊണ്ട് ലോകത്തെ മാറ്റിമറിച്ച ക്വാണ്ടം സയൻസ് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്വാണ്ടം സെഞ്ചുറി സയൻസ് എക്‌സിബിഷനിലേക്ക് വന്നോളൂ. 31 വരെ കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹയർസെക്കൻഡറി സ്‌കൂളിലാണ് പ്രദർശനം.
ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 2025 ക്വാണ്ടം സയൻസിന്റെയും സാങ്കേതികവിദ്യയുടെയും വർഷമായി ലോകമെമ്പാടും ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിൻ്റെ സയൻസ് പോർട്ടൽ ലൂക്കയും ചേർന്ന് കൊച്ചി ശാസ്ത്രസാങ്കേതികസർവകലാശാലയുടെ അക്കാദമികപിന്തുണയോടെയാണ് എല്ലാ ജില്ലകളിലും പ്രദർശനം സംഘടിപ്പിച്ചുവരുന്നത്.
പിരിയോഡിക് ടേബിളിലെ ഓരോ മൂലകങ്ങളും നിത്യജീവിതത്തിൽ നമ്മൾ കാണുന്ന എന്തെല്ലാം വസ്തുക്കളിലാണ് കാണുന്നത്, വലിയ കെട്ടിടങ്ങൾക്ക് മിന്നൽ രക്ഷാചാലകം വെക്കുന്നതിനുപിന്നിലെ രഹസ്യമെന്ത് എന്നിവയും പ്രദർശനത്തിൽ വിശദമായറിയാം. സ്പെക്ട്രോസ്കോപ്പിലൂടെ സോളാർ സ്പെക്ട്രം കാണാം. ഫ്രാൻസിന്റെയും സ്വിറ്റ്സർലൻഡിൻ്റെയും അതിർത്തിയിൽ ഭൂമിയിൽനിന്ന് 100 മീറ്റർ അടിയിലായി ലാർജ് ഹാഡ്രോൺ കൊളൈഡർ എന്ന പേരിലൊരു ടണലിനെക്കുറിച്ച് ചിലരെങ്കിലും കേട്ടിട്ടുണ്ടെങ്കിലും എന്നെങ്കിലും അതൊക്കെ കാണാനാവുമോ എന്ന് സംശയിക്കേണ്ട. അതിനുള്ള അവസരവും പ്രദർശനത്തിലുണ്ട്. വെർച്വൽ റിയാലിറ്റി വഴി ലാർജ് ഹാഡ്രോൺ കൊളൈഡറിലെ കാഴ്‌ചകൾ നിങ്ങൾക്ക് അതുപോലെ ആസ്വദിക്കാം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











