പി. വിശ്വനാഥനെ അഭിനന്ദിക്കാൻ മന്ത്രിയെത്തി

പി. വിശ്വനാഥനെ അഭിനന്ദിക്കാൻ മന്ത്രിയെത്തി
പി. വിശ്വനാഥനെ അഭിനന്ദിക്കാൻ മന്ത്രിയെത്തി
Share  
2025 Dec 29, 09:00 AM

കല്പറ്റ: നഗരസഭാ ചെയർപേഴ്‌സണായി ചുമതലയേറ്റ പി. വിശ്വനാഥനെ അഭിനന്ദിച്ച് മന്ത്രി ഒ.ആർ. കേളു, കല്പറ്റ നഗരസഭാ ഓഫീസിൽ ചെയർപേഴ്‌സന്റെ ക്യാബിനിലെത്തി വിശ്വനാഥനെ കെട്ടിപ്പിടിച്ചായിരുന്നു മന്ത്രിയുടെ അഭിനന്ദനം.


കേവലം അഭിനന്ദിക്കുക മാത്രമല്ല ഭരണം നല്ലാതാവാനുള്ള ആശംസയും ഉപദേശവും മന്ത്രി നൽകി. വരുന്നയാളുകളെ നമ്മൾ നന്നായി കേൾക്കണം. നടക്കുന്നതും നടക്കാത്തതുമായ കാര്യങ്ങൾ ഉണ്ടാവും. എന്തായാലും നമ്മുടെ അടുത്ത് വരുന്നവരെ നമ്മൾ നന്നായി കേൾക്കുകയെന്നത് പ്രധാനമാണ്. കല്പറ്റയുടെ വികസനത്തിന്റെ ആദ്യ നടപടിയായി നഗരസഭയിൽ മാതൃകാ ഉന്നതി നിർമിക്കുന്നതുമായി ബന്ധപ്പെട്ടും സമഗ്രവികസനത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ശുപാർശ നൽകണമെന്നും നടപടികൾ എടുക്കാമെന്നും മന്ത്രി പറഞ്ഞു. കുറച്ചുനേരം ചെലവഴിച്ചശേഷം വിജയാംശസകളും നേർന്നാണ് മന്ത്രി മടങ്ങിയത്. വൈസ് ചെയർപേഴ്സൺ എസ്. സൗമ്യ, നഗരസഭാ സെക്രട്ടറി അലി അസ്ഹർ എന്നിവരും ഉണ്ടായിരുന്നു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI