മണിയൂർ മണിയൂർ ഐടിഐ കെട്ടിടം ഉദ്ഘാടനസജ്ജമായി. സംസ്ഥാന സർക്കാരിൻ്റെ ആറുകോടി 90 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. എലിപ്പറമ്പത്ത് മുക്കിൽ മണിയൂർ പഞ്ചായത്ത് സൗജന്യമായി നൽകിയ ഒരേക്കറിലധികം സ്ഥലത്താണ് കെട്ടിടം ഒരുങ്ങിയത്.
15 വർഷമായി മണിയൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള വാടകക്കെട്ടിടത്തിലാണ് മണിയൂർ ഐടിഐ പ്രവർത്തിക്കുന്നത്.
2010-ൽ പ്രവർത്തനം തുടങ്ങിയതുമുതൽ പഞ്ചായത്താണ് ഐടിഐ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക നൽകുന്നത്. 2024-ൽ മന്ത്രി വി. ശിവൻകുട്ടി തറക്കല്ലിടൽ നടത്തിയ ഐടിഐയുടെ കെട്ടിടം രണ്ടുവർഷത്തിനുള്ളിൽത്തന്നെ പൂർത്തീകരിക്കാൻ സാധിച്ചു. ഇതോടൊപ്പം അനുവദിച്ചതായിരുന്നു വടകര ഐടിഐയും.
124 വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഒട്ടേറെ പരിമിതികളുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ കൂടുതൽസൗകര്യങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാകും.
നിലവിൽ ഇലക്ട്രിക്കൽ, സിവിൽ ഡ്രാഫ്റ്റ്സ്‌മാൻ വെൽഡർ കോഴ്സുകളാണ് മണിയൂർ ഐടിഐയിൽ ഉള്ളത്.
ആധുനികരീതിയിൽ ഡിസൈൻചെയ്‌ത കെട്ടിടത്തിൽ ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വർക്ക്ഷോപ്പ്, കംപ്യൂട്ടർ ലാബ്, ശൗചാലയ ബ്ലോക്ക്, സ്റ്റാഫ് റൂം, ക്ലാസ് റൂമുകൾ, സ്റ്റോർ റൂം, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് കെട്ടിടം രൂപകല്പനചെയ്തിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർവഹണച്ചുമതല. ഓരോമാസവും നിയോജകമണ്ഡല അടിസ്ഥാനത്തിൽ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച അവലോകനയോഗങ്ങൾ ചേർന്നിരുന്നതായി കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










