തൃശ്ശൂർ: കോൺഗ്രസിൽനിന്ന് ജയിച്ചവർ ബിജെപിയുമായി സഖ്യംചേർന്ന് മറ്റത്തൂർ പഞ്ചായത്തിൽ ഭരണംപിടിച്ചതിൽ കോൺഗ്രസ് പാർട്ടിയിൽ നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് മറ്റത്തൂർ പഞ്ചായത്തിൽ വമ്പൻ ട്വിസ്റ്റുകൾ അരങ്ങേറിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്ന് ജയിച്ച എട്ട് അംഗങ്ങൾ പാർട്ടിയിൽനിന്ന് രാജിവെയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ എട്ടുപേരും ബിജെപിയുടെ അംഗങ്ങളും യുഡിഎഫ് വിമതയായി ജയിച്ചെത്തിയ ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണച്ചു. ഇതോടെ ടെസി ജോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് പത്ത് സീറ്റിലും യുഡിഎഫ് എട്ട് സീറ്റിലും എൻഡിഎ നാല് സീറ്റിലും ടെസി ഉൾപ്പെടെ രണ്ട് സ്വതന്ത്രരുമാണ് വിജയിച്ചിരുന്നത്. ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ എട്ടംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുകയായിരുന്നു. തുടർന്ന് ബിജെപിയുമായി കൈകോർത്ത ഇവർ ടെസിയ്ക്ക് പിന്തുണയും നൽകി.
ടെസി ജോസിന് എട്ട് കോൺഗ്രസ് അംഗങ്ങളുടെയും മൂന്ന് ബിജെപി അംഗങ്ങളുടെയും വോട്ട് ലഭിച്ചു. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി. യുഡിഎഫ് വിമതനായി ജയിച്ചെത്തിയ കെ.ആർ. ഔസേപ്പിനെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണച്ചത്. കെ.ആർ. ഔസേപ്പിന് പത്തുവോട്ട് ലഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










