ബേക്കൽ കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ നവകേരളവും സ്ത്രീശാക്തീകരണവും എന്ത്?എങ്ങനെ? എങ്ങോട്ട്? എന്ന് വിഷയത്തിൽ സെമിനാർ നടത്തി. ബേക്കൽ ബീച്ച് പാർക്കിൽ നടന്ന സെമിനാർ മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്ഘാടനം ചെയ്തു. അറിവിലൂടെയാണ് സ്ത്രീകൾ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയുന്നത്. സ്ത്രീക്കൂട്ടായ്‌മകൾ ഇനിയും ബലപ്പെടണം, ശോഷിക്കരുതെന്നും കൂട്ടായ്‌മകൾ ഇല്ലാതായാൽ നഷ്ടമാകുന്നത് നമ്മുടെ ഇടമാണെന്നും ശാരദാ മുരളീധരൻ പറഞ്ഞു.
കുടുംബശ്രീ സംസ്ഥാന ജെൻഡർ പ്രോഗ്രാം ഓഫീസർ ഡോക്ടർ ബി. ശ്രീജിത്ത് അധ്യക്ഷനായി, ജെൻഡർ കൺസൾട്ടൻ ഡോ. ടി.കെ. ആനന്ദി വിഷയാവതരണം നടത്തി. ഡോ. വി.പി.പി. മുസ്‌തഫ മോഡറേറ്ററായി, ഡോ. മൈനാ ഉമൈബാൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.പി. ശ്യാമളാദേവി, മിനി ചന്ദ്രൻ, ഉഷാ രാജൻ, കണ്ണൂർ ജില്ലാ മിഷൻ കോഡിനേറ്റർ ജയൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട്, അസിസ്റ്റൻറ് ജില്ലാ മിഷൻ കോഡിനേറ്റർ കെ.എം. കിഷോർ കുമാർ, അസിസ്റ്റൻറ് ജില്ലാ മിഷൻ കോഡിനേറ്റർമാരായ ഡി. ഹരിദാസ്, സി.എച്ച്. ഇഖ്ബാൽ, എം.വി. രത്നകുമാരി, വി.വി. കെ. സുമതി, കെ. റീന, കെ. സുജിനി, കെ. സനൂജ, വിജയലക്ഷ്‌മി, കെ. റസിയ, സി. റീന, മുംതാസ് അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










