പയ്യന്നൂർ: പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മൈതാനത്ത് സംഘടിപ്പിച്ച നാലാമത് പവർഫെസ്റ്റ് സമാപിച്ചു. കളരിപ്പയറ്റിന്റെ സംസ്ഥാനതല പ്രദർശന മത്സരമാണ് ഇത്തവണ പവർ ഫെസ്റ്റിൻ്റെ ഭാഗമായി നടന്നത്. പി.പി. നാരായണൻ ഗുരുക്കൾ സ്‌മാരക കളരിത്തട്ടിൽ മത്സരപരിപാടി ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. മത്സരത്തിൽ കേരളത്തിലെ പ്രശസ്‌ത കളരിസംഘങ്ങൾ അഭ്യാസമികവ് പ്രദർശിപ്പിച്ചു. സംസ്ഥാന, ദേശീയ കളരിപ്പയറ്റ് മത്സരങ്ങളിൽ വിധികർത്താക്കളായ എം.വി. ജയപ്രകാശ് ഗുരുക്കൾ കോഴിക്കോട്, പി.ആർ. ശശി ഗുരുക്കൾ കാസർകോട്, ഹേമലത സുരേന്ദ്രൻ കോഴിക്കോട്,എന്നിവർ വിധി നിർണയം നടത്തി. മത്സരത്തിൽ 253 പോയിൻ്റുകൾ കരസ്ഥമാക്കി പയ്യമ്പള്ളി കളരി ഒന്നാംസ്ഥാനവും 244 പോയിൻ്റുകളോടെ വിശ്വഭാരത് കളരി രണ്ടാം സ്ഥാനവും 220.5 പോയിൻ്റുകളോടെ ശ്രീദുർഗ കളരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ടി. കണ്ണൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ പി.എ. സന്തോഷ് സമ്മാനവിതരണം നിർവഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










