വാട്ടർഫെസ്റ്റ് വേദിയിലെത്തി ഐഎൻഎസ് കൽപ്പേനി സന്ദർശിച്ച് മേയർ

വാട്ടർഫെസ്റ്റ് വേദിയിലെത്തി ഐഎൻഎസ് കൽപ്പേനി സന്ദർശിച്ച് മേയർ
വാട്ടർഫെസ്റ്റ് വേദിയിലെത്തി ഐഎൻഎസ് കൽപ്പേനി സന്ദർശിച്ച് മേയർ
Share  
2025 Dec 28, 08:47 AM

പൊതുജനങ്ങൾക്ക് ഇന്നുകുടി കപ്പൽ സന്ദർശിക്കാം


ബേപ്പൂർ: ഫെസ്റ്റിന്റെ രണ്ടാംദിനത്തിൽ വാട്ടർഫെസ്റ്റ് വേദി സന്ദർശിച്ച് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ. ശനിയാഴ്ച വേദിയിലെത്തിയ മേയർ നാവികസേനയുടെ പ്രതിരോധകപ്പലായ ഐഎൻഎസ് കൽപ്പേനി സന്ദർശിച്ചു. കപ്പലിന്റെ ഇരുവശത്തെയും ഡെക്കുകളും കപ്പലിനകത്തെ സുരക്ഷാസംവിധാനങ്ങളും കണ്ട് മനസ്സിലാക്കി. കപ്പലിന്റെ ഉൾവശത്തെ റഡാർ, സെൻസറുകൾ, സാറ്റലൈറ്റ് സംവിധാനങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് ക്യാപ്റ്റൻ ജിത്തു ജോസഫ് വിശദീകരിച്ചുനൽകി. കോർപ്പറേഷൻ കൗൺസിലർമാരായ കെ. രാജീവൻ, വി.പി. മനോജ് എന്നിവർക്കൊപ്പമാണ് മേയർ സന്ദർശനംനടത്തിയത്. മേയർക്ക് ക്യാപ്റ്റൻ ഇന്ത്യൻനേവിയുടെ ഉപഹാരംനൽകി.


ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിൻ്റെ പേരിലുള്ള ഐഎൻഎസ് കൽപ്പേനി 2010-നുശേഷം കമ്മിഷൻചെയ്‌ത യുദ്ധക്കപ്പലാണ്. ഞായറാഴ്ചകൂടി രാവിലെ പത്തുമുതൽ അഞ്ചുവരെ പൊതുജനങ്ങൾക്ക് കപ്പൽ സന്ദർശിക്കാം. ഐഎൻഎസ് കൽപ്പേനിക്കൊപ്പം കോസ്റ്റ് ഗാർഡിന്റെ കപ്പലായ 'ഐസിജിഎസ് അഭിനവ് കാണാനും ഫെസ്റ്റിന്റെ അവസാനദിവസം അവസരമുണ്ടാകും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI