കാസർകോട് : കലണ്ടറും കറിപ്പൊടികളും വിപണിയിലിറക്കി പുതുവർഷത്തെ വരവേറ്റ് കുടുംബശ്രീ ജില്ലാ മിഷൻ. ബേക്കൽ ബീച്ച് പാർക്കിലെ മിനി സരസ് മേളയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനന് നൽകി കുടുംബശ്രീ സംസ്ഥാന മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ കലണ്ടർ പ്രകാശനം നിർവഹിച്ചു. കുടുംബശ്രീ പുറത്തിറക്കുന്ന ബ്രാൻഡഡ് കറിപ്പൊടികളുടെ ലോഞ്ചിങ്ങും വേദിയിൽ നടന്നു.
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് അധ്യക്ഷനായി. ജില്ലാ മിഷൻ അസി. കോഡിനേറ്റർമാരായ ഡി. ഹരിദാസ്, സി.എച്ച്. ഇക്ബാൽ, കിഷോർകുമാർ, ഉദുമ സിഡിഎസ് ചെയർപേഴ്‌സൺ കെ. സനൂജ, ഐഫ്രം ഡയറക്ടർ വി. സജിത്ത്, കൊറഗ അസി. പ്രോജക്ട് കോഡിനേറ്റർ എസ്. യദുരാജ്, എ. ജ്യോതിഷ് എന്നിവർ സംസാരിച്ചു. കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളും പ്രവർത്തനങ്ങളും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ വിവിധ പരിപാടികളുടെ ഫോട്ടോകൾ ഉൾപെടുത്തിയ കലണ്ടർ രൂപകല്പനചെയ്തത് കുടുംബശ്രീ സംരംഭമായ സ്വാതി ഓഫ്സെറ്റ് പ്രസാണ്. പരിപാടിയിൽ കേക്ക് മുറിച്ച് (ക്രിസ്മസ് ആഘോഷവും നടന്നു.
കറിപ്പൊടികൾ ഉപയോഗിക്കാൻ മടിവേണ്ട
വിപണിയിൽ പല പേരുകളിൽ കറിപ്പൊടികൾ ലഭിക്കുമ്പോൾ അവയുടെ ഗുണമേന്മയെപ്പറ്റി ചിന്തിക്കാത്തവരുണ്ടാകില്ല. എന്നാൽ വീട്ടമ്മമാരുടെ അത്തരം ആശങ്കകളെ നീക്കുകയാണ് ഒരുപറ്റം കുടുംബശ്രീ പ്രവർത്തകർ. കറിപ്പൊടികളിൽ പുതിയൊരു ബ്രാൻഡാണ് പിറന്നത്. ജില്ലയിലെ 14 മികച്ച കറിപ്പൊടി യൂണിറ്റുകളെ കണ്ടെത്തി കൺസോർഷ്യം രൂപവത്കരിച്ചാണ് വില്പനനടത്തുന്നത്. യൂണിറ്റിലെ അംഗങ്ങൾക്ക് ആവശ്യമായ ട്രെയിനിങ് നൽകിയിട്ടുണ്ട്. സാധാരണക്കാരായ കുറേ സ്ത്രീകൾക്ക് സംരംഭകരായി വളരാൻകഴിഞ്ഞു എന്നതും നേട്ടമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















