മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്‌തു
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽനിന്ന് ആർത്തുല്ലസിച്ച് ബേപ്പൂരിലേക്ക് സ്പീഡ് ബോട്ടിൽ കടൽയാത്രനടത്താം. കോഴിക്കോടിനെയും ബേപ്പൂരിനെയും ബന്ധിപ്പിച്ചുള്ള സ്പീഡ് ബോട്ട് സർവീസിൻ്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
കോഴിക്കോടിന്റെ വിനോദസഞ്ചാരമേഖലയിൽ സ്‌പീഡ് ബോട്ട് യാത്ര പുതിയ അനുഭവമാകുമെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് ആദ്യസർവീസിൽ അദ്ദേഹം യാത്രനടത്തി.
മലബാറിന്റെ കടൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവീസ് ആരംഭിക്കുന്നത്. ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കുന്നകാര്യം പരിഗണിക്കും. സാഹസികത ഇഷ്ട്‌ടപ്പെടുന്നവർക്ക് ബോട്ട് യാത്ര മികച്ച അനുഭവമായിരിക്കും. ഭാവിയിൽ കൂടുതൽ സൗകര്യങ്ങളുള്ള സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്-ബേപ്പൂർ റൂട്ടിൽ ആദ്യമായാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. ഒരുബോട്ടിൽ 13 പേർക്ക് യാത്രചെയ്യാം. മിതമായവേഗത്തിൽ 15 മിനിറ്റുകൊണ്ട് കോഴിക്കോട് ബീച്ചിൽനിന്ന് ബേപ്പൂരിലെത്താം. വിവിധ പാക്കേജുകൾ തിരഞ്ഞെടുത്ത് യാത്രചെയ്യാനുള്ള സൗകര്യമാണൊരുക്കുക. രണ്ട് ബോട്ടാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
കോഴിക്കോട്ടുനിന്ന് യാത്രതുടങ്ങി തിരിച്ച് കോഴിക്കോട്ടെത്താൻവേണ്ടി 1000 രൂപയാണ് ഒരാൾ നൽകേണ്ടത്. രാവിലെ ഒൻപതിനാണ് സർവീസ് തുടങ്ങുക. എല്ലാവിധ സുരക്ഷാസംവിധാനങ്ങളും സഞ്ചാരികൾക്കായി ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.
സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ, കെടിഐഎൽ ചെയർമാൻ എസ്.കെ. സജീഷ്, പോർട്ട് ഓഫീസർ ഹരി അച്യുതവാരിയർ, ഡിടിപിസി സെക്രട്ടറി ടി. നിഖിൽദാസ് തുടങ്ങിയവരും ആദ്യ ബോട്ട് യാത്രയിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















