ബാംബൂ ഫെസ്റ്റിന് തുടക്കമായി

ബാംബൂ ഫെസ്റ്റിന് തുടക്കമായി
ബാംബൂ ഫെസ്റ്റിന് തുടക്കമായി
Share  
2025 Dec 27, 08:07 AM
happy
vasthu
roja

കൊച്ചി: വ്യവസായ-വാണിജ്യ വകുപ്പിനുവേണ്ടി ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന ബാംബൂ ഫെസ്റ്റിന് കലൂർ ജെഎൻഎൽ സ്റ്റേഡിയം മൈതാനത്ത് തുടക്കമായി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്‌തു. മുള, ഈറ്റ തൊഴിലാളികളുടെ സംഗമം ഫെസ്റ്റിന്റെ ഭാഗമായി ജനുവരി ഒന്നിന് സംഘടിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. ഇവർക്ക് ഡിസൈൻ പരിശീലനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷനായി.


വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ആമുഖ പ്രഭാഷണം നടത്തി. വ്യവസായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരുച്ചി ശിവ എംപി മുഖ്യാതിഥിയായി. ജില്ലാ കലക്‌ടർ ജി. പ്രിയങ്ക, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (വ്യവസായം) ആനി ജൂല തോമസ്, നാഷണൽ ബാംബൂ മിഷൻ ഡയറക്‌ടർ ഡോ. പ്രഭാത് കുമാർ, ബോർഡ് ഫോർ പബ്ലിക് സെക്ട‌ർ ട്രാൻസ്ഫോമേഷൻ എക്സ‌ിക്യുട്ടീവ് ചെയർമാൻ അജിത്ത് കുമാർ, കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി. രാമഭദ്രൻ, വ്യവസായ വാണിജ്യ ഡയറക്‌ടറേറ്റ് അഡീഷണൽ ഡയറക്‌ടർ ജി. രാജീവ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, വ്യവസായ വാണിജ്യ ഡയറക്‌ടർ പി. വിഷ്‌ണുരാജ്, ബാംബു മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. സൂരജ് എന്നിവർ സംസാരിച്ചു.


സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ മുള ഉത്പന്ന നിർമാണ മത്സര വിഭാഗത്തിൽ ഒന്നാംസമ്മാനം കരസ്ഥമാക്കിയ കുട്ടികളെ വേദിയിൽ ആദരിച്ചു. ഫെസ്റ്റ് ജനുവരി ഒന്നു വരെ നടക്കും. കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറോളം കരകൗശലത്തൊഴിലാളികളും മുള അനുബന്ധ തൊഴിലാളികളും മേളയിൽ പങ്കെടുക്കുന്നു. ഇരുന്നൂറ് സ്റ്റാളുകൾ ഉണ്ട്. ഭൂട്ടാൻ പങ്കെടുക്കുന്നുവെന്നത് പ്രത്യേകതയാണ്. സംസ്ഥാന ബാംബൂ മിഷൻ പരിശീലകർ രൂപകല്പന ചെയ്ത‌ കരകൗശല ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് പ്രത്യേക ബാംബു ഗാലറി സജ്ജമാണ്. പ്രവേശനം സൗജന്യം,

MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar