ഫ്ലവർഷോ കളക്‌ടറും ഡിസിപിയും ചേർന്ന് ഉദ്ഘാടനം ചെയ്തു
കൊച്ചി: മറൈൻഡ്രൈവിൽ ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന 42-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കമായി. ജില്ലാ കളക്‌ടർ ജി. പ്രിയങ്കയും കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജിയുംചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കളക്‌ടർ പ്രസിഡൻ്റ് ആയിട്ടുള്ള എറണാകുളം ജില്ലാ അഗ്രി-ഹോർട്ടിക്കൾച്ചർ സൊസൈറ്റിയാണ് ഫ്ലവർ ഷോ സംഘടിപ്പിക്കുന്നത്. ജനറൽ കൺവീനർ ടി.എൻ. സുരേഷ്, ഫ്ലവർഷോ വൈസ് പ്രസിഡൻ്റ് പ്രൊഫ. ജേക്കബ് വർഗീസ് കുന്തറ തുടങ്ങിയവർ പങ്കെടുത്തു.
സൗത്ത് ഇന്ത്യയിലെതന്നെ വലിയ പുഷ്‌പമേളയിലൊന്നാണ് നടക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 50,000 ചതുരശ്രഅടിയിലാണ് ഇത്തവണ ഫ്ലവർ ഷോ ഒരുക്കിയിരിക്കുന്നത്. ഏകദേശം 75 ഇനങ്ങളിൽനിന്നുള്ള 1,00,000 ചെടികളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. തായ്‌ലാൻഡ്, സ്കോട്ട്ലൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്‌ത ചെടികൾ മേളയിലുണ്ട്. പുണെ, ബെംഗളൂരു, ഹൊസൂർ, അഗളിക്കോട്ട, മൈസൂരു തുടങ്ങി ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള ചെടികൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഷോ സമയം രാവിലെ 10 മുതൽ രാത്രി 10.30 വരെയാണ്. മുതിർന്നവർക്ക് ടിക്കറ്റ് നിരക്ക് 120 രൂപയാണ്. കുട്ടികൾക്ക് പ്രവേശന ഫീസ് 50 രൂപ. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് കിഴിവ് നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















