കൊച്ചി : രക്ഷകൻ്റെ തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് എത്തി. ഡിസംബറിലെ മഞ്ഞും കാരൾ സംഗീതവും പുൽക്കൂടുകളും തിളങ്ങുന്ന നക്ഷത്രങ്ങളും അകമ്പടിനിന്ന രാത്രി പുൽക്കൂട്ടിൽ പിറന്നുവീണ ഉണ്ണിയേശുവിൻ്റെ സ്‌മരണ നാടെങ്ങും പുതുക്കി. പള്ളികളും വീഥികളും വീടുകളും ദീപങ്ങളാൽ അലങ്കരിച്ചു.
ദേവാലയങ്ങളിൽ ക്രിസ്‌മസ് തിരുക്കർമങ്ങൾ നടന്നു. ദേവാലയങ്ങളിൽ പാതിരാ കുർബാനയും തിരുപ്പിറവി ശുശ്രൂഷകളുമുണ്ടായിരുന്നു. പ്രാർഥനാ നിർഭരമായ ആഘോഷചടങ്ങുകളോടെ ഉണ്ണിയേശുവിൻ്റെ പിറവിയെ ആഘോഷമാക്കി. 25 നാൾ നീണ്ട നോമ്പിനുശേഷമുള്ള ക്രിസ്മസ് വിശ്വാസികൾക്ക് ആഹ്ലാദത്തിന്റെ ദിനമാണ്.
ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷ
ദേവാലയങ്ങളിൽ തിരുപ്പിറവി ദിനത്തിൽ പാതിരാ കുർബാനയും പ്രത്യേക ശുശ്രൂഷകളും നടന്നു. തിരുപ്പിറവി സന്ദേശങ്ങൾ ദേവാലയങ്ങളിൽ വായിച്ചു. സിറോ മലബാർ സഭാ ആസ്ഥാന കാര്യാലയമായ മൗണ്ട് സെയ്‌ൻ്റ് തോമസിൽ നടന്ന തിരുപ്പിറവി ശുശ്രൂഷയ്ക്ക് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
ആരക്കുന്നം സെയ്റ്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷയ്ക്ക് യാക്കോബായ സുറിയാനി സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമികനായി.
വരാപ്പുഴ അതിരൂപത ആസ്ഥാന ദേവാലയമായ എറണാകുളം സെയ്ന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിൽ പൊന്തിഫിക്കൽ ക്രിസ്‌മസ് കുർബാനയ്ക്ക് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനായി.
തേവര സെയ്ന്റ് ജോസഫ് പള്ളിയിൽ നടന്ന പൊന്തിഫിക്കൽ ക്രിസ്മസ് ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ മുഖ്യകാർമികനായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















