പന്തളം : വാസുദേവനാചാരിയുടെ കരവിരുതിന് ഫോക് ലോർ അക്കാദമിയുടെ പുരസ്‌കാരം. 40 വർഷത്തിലധികമായി ദാരുശില്പ കലാരംഗത്ത് പ്രവർത്തിച്ചുവരുന്ന തുമ്പമൺ വടക്ക് തെങ്ങുംതടത്തിൽ വി.ടി. വാസുദേവനാചാരി കെട്ടുകാഴ്ചയിൽ അവതരിപ്പിക്കുന്നതിനുള്ള ദാരുശിൽപ്പം ഉൾപ്പെടെ ധാരാളം കൊത്തുപണികൾ നടത്തിയിട്ടുണ്ട്. പന്തളം കൂരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ കെട്ടുകാഴ്ചക്കായിട്ടാണ് കൂടുതൽ ശിൽപ്പങ്ങൾ നിർമിച്ചിട്ടുള്ളത്. 20 അടിയിൽ ഉയരമുള്ള ഹനുമാൻ, അർജുനൻ, നരസിംഹം തുടങ്ങിയ ദാരുശില്പങ്ങൾ നിർമിച്ചു. മദ്ധ്യതിരുവിതാംകൂറിലെ വിവിധ കെട്ടുകാഴ്ചകൾക്കായി മരത്തിൽ ഇരട്ടക്കാളകളുടെ തലകളും കൊത്തിയെടുത്തു.
10 അടി പൊക്കമുള്ള കാളത്തലയോടുകൂടിയ വലിയ ഒറ്റക്കാള. 22 അടി ഉയരത്തിലുള്ള ഹനുമാൻ്റെ ദാരുശിൽപം, രാവണന്റെ അടുത്തേക്ക് ദൂതുപോകുന്ന ഹനുമാന്റെ ശിൽപ്പമാണ് ഇത്. 21 അടി ഉയരത്തിലുള്ള അർജുനന്റെ രൂപം, 22 അടി ഉയരത്തിലുള്ള നരസിംഹത്തിന്റെ ശിൽപ്പം, തിരുവല്ല കൂടാരപ്പള്ളിയുടെ മദ്ബഹ, ചെറുതും വലുതുമായി മദ്ധ്യതിരുവിതാംകൂറിലെ വിവിധകരകളിലെ കെട്ടുകാഴ്ചകൾക്കായി ഇരട്ടക്കാളകളുടെ തലകൾ, മറ്റ് ശിൽപ്പങ്ങൾ തുടങ്ങിയവ തയാറാക്കിയിട്ടുണ്ട്. 23 അടി ഉയരത്തിലുള്ള അയ്യപ്പൻ എന്ന ദാരുശില്പത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. ഭാരത് സേവക് സമാജിന്റെ നാഷണൽ എക്സസലൻസ് പുരസ്‌കാരം നേടിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















