ഒരു ദിവസം 60,000 രൂപ വരെ! ആഭ്യന്തര വനിതാ ക്രിക്കറ്റിൽ പ്രതിഫലം ഇരട്ടിയാക്കി

ഒരു ദിവസം 60,000 രൂപ വരെ! ആഭ്യന്തര വനിതാ ക്രിക്കറ്റിൽ പ്രതിഫലം ഇരട്ടിയാക്കി
ഒരു ദിവസം 60,000 രൂപ വരെ! ആഭ്യന്തര വനിതാ ക്രിക്കറ്റിൽ പ്രതിഫലം ഇരട്ടിയാക്കി
Share  
2025 Dec 24, 08:40 AM
happy
vasthu
roja

ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ വനിതാ താരങ്ങളുടെയും മാച്ച് ഒഫീഷ്യലുകളുടെയും പ്രതിഫലം ഇരട്ടിയാക്കി ബിസിസിഐ. ഏകദിന ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം കിരീടമണിഞ്ഞതിന് പിന്നാലെയാണ് ബിസിസിഐയുടെ പ്രഖ്യാപനം. ബോർഡിന്റെ അപെക്‌സ് കൗൺസിൽ വേതനവർധനവ് അംഗീകരിച്ചു. അത് പ്രകാരം ആഭ്യന്തര ടൂർണമെന്റ് കളിക്കുന്ന വനിതാ താരങ്ങൾക്ക് ഒരു ദിവസം 50,000 മുതൽ 60,000 വരെ ലഭിക്കും. നേരത്തേ ഇത് 20,000 രൂപയായിരുന്നു.


സീനിയർ വനിതാ ഏകദിന ടൂർണമെന്റുകളുൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ ആദ്യ പതിനൊന്നിലുള്ള കളിക്കാർക്ക് പ്രതിദിനം 50,000 രൂപ യും റിസർവിലുള്ളവർക്ക് 25,000 രൂപയും പ്രതിദിനം ലഭിക്കും. ദേശീയ ടി20 ടൂർണമെന്റുകളിൽ ഓരോ മത്സര ദിവസത്തിനും 25,000 രൂപ ലഭിക്കും. റിസർവിലുള്ളവർക്ക് 12,500 രൂപ ലഭിക്കും. ജൂനിയർ വനിതാതാരങ്ങളുടെ പ്രതിഫലവും അപക്സ് കൗൺസിൽ വർധിപ്പിച്ചു. അണ്ടർ-23, അണ്ടർ-19 വിഭാഗങ്ങളിലെ കളിക്കാർക്ക് പ്രതിദിനം 25,000 രൂപ ലഭിക്കും. റിസർവിലുള്ളവർക്ക് 12,500 രൂപ ലഭിക്കും.


താരങ്ങൾക്ക് പുറമേ മാച്ച് ഒഫീഷ്യലുകളുടെ പ്രതിഫലത്തിലും വർധനവുണ്ട്. ആഭ്യന്തര ടൂർണമെന്റുകളിലെ ലീഗ് മത്സരങ്ങൾക്ക്, അമ്പയർമാർക്കും മാച്ച് റഫറിമാർക്കും പ്രതിദിനം 40,000 രൂപയാണ് നിർദ്ദേശിച്ചിട്ടുള്ള വരുമാനം. നോക്കൗട്ട് മത്സരങ്ങൾക്ക് പ്രതിദിനം 50,000 മുതൽ 60,000 രൂപ വരെ ലഭിക്കും. അതോടെ രഞ്ജി ട്രോഫിയിൽ ഗ്രൂപ്പ് മത്സരങ്ങളിൽ അമ്പയർമാർക്ക് ഓരോ മത്സരത്തിനും ഏകദേശം 1.60 ലക്ഷം രൂപ ലഭിക്കും. നോക്കൗട്ട് മത്സരങ്ങൾക്കാകട്ടെ ഓരോ മത്സരത്തിനും 2.5 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെ ലഭിക്കും.

MANNAN
VASTHU
THARANI
AJMI
AJMI
solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
mamnan
vasthu
med
solar