കോഴിക്കോട് : ഫെയ്‌സ് വേൾഡ് ലീഡർഷിപ്പ് സ്കൂൾ സംഘടിപ്പിക്കുന്ന ഫെയ്‌സ് എക്‌സ് ടോക് ഷോ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനംചെയ്‌തു. കേൾക്കാത്ത ശബ്ദങ്ങൾ കേൾപ്പിക്കാനും ആരും കാണാത്തത് കാണാനും കേൾക്കാത്തത് കേൾക്കാനും കഴിയുമ്പോഴാണ് നേതാക്കന്മാർ സൃഷ്‌ടിക്കപ്പെടുന്നതെന്ന് ഗവർണർ പറഞ്ഞു. ടോക് ഷോയുടെ ദേശീയതല മത്സരങ്ങൾ ബംഗാൾ ലോക്‌ഭവനിൽ ലോക്‌ഭവൻ്റെ ചെലവിൽനടത്തുമെന്ന് ഗവർണർ പറഞ്ഞു.
എംഎൽഎമാരായ ലിൻ്റോ ജോസഫ്, പി.ടി.എ. റഹീം, അഹമ്മദ് ദേവർകോവിൽ, കേരള ചീഫ് ഇലക്‌ഷൻ കമ്മിഷണർ എ. ഷാജഹാൻ, ഫെയ്സ് അക്കാദമിക് കൗൺസിൽ ചെയർമാൻ എം.പി. ജോസഫ്, പ്രിൻസിപ്പൽ അമീർ അലി നൂറാനി, കാരാടൻ സുലൈമാൻ, പി. സക്കീർ, യാക്കൂബ് ഫൈസി തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച നടക്കുന്ന സമാപന യോഗം സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനംചെയ്യും. സ്‌പീക്ക്് ഫോർ ടുമോറോ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ടോക്ക് ഷോ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















