പവന് 99,840 രൂപ; സ്വർണം ലക്ഷത്തിനരികെ

പവന് 99,840 രൂപ; സ്വർണം ലക്ഷത്തിനരികെ
പവന് 99,840 രൂപ; സ്വർണം ലക്ഷത്തിനരികെ
Share  
2025 Dec 23, 09:12 AM
vasthu
vasthu

കൊച്ചി: ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ലിലേക്ക് ചുവടടുപ്പിച്ച് സംസ്ഥാനത്ത് സ്വർണ വില. തിങ്കളാഴ്ച പവന് 1,440 രൂപ ഉയർന്ന് 99,840 രൂപയിലെത്തി. ഗ്രാമിന് 180 രൂപ കൂടി 12,480 രൂപയുമായി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. രണ്ട് തവണകളായാണ് വിലയിൽ മാറ്റമുണ്ടായത്.


രാവിലെ വില നിശ്ചയിക്കുമ്പോൾ പവന് 800 രൂപ കൂടി 99,200 രൂപയിലും ഗ്രാമിന് 100 രൂപ കൂടി 12,400 രൂപയിലുമായിരുന്നു സ്വർണ വില. അന്താരാഷ്ട്ര വിലയിൽ മാറ്റമുണ്ടായതോടെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയും വീണ്ടും വർധിച്ചു. പവൻ വില ഒരു ലക്ഷം രൂപയിലെത്താൻ നിലവിൽ 160 രൂപയുടെ അകലം മാത്രമാണുള്ളത്.


ഒരു പവൻ വാങ്ങാൻ


നിലവിലെ വിലക്കുതിപ്പിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.13 ലക്ഷം രൂപയ്ക്കു മുകളിൽ നൽകണം. മൂന്നു ശതമാനം ജിഎസ്ടി, 10 ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പെടുന്ന നിരക്കാണിത്. പണിക്കൂലി മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.


സ്വർണവിലക്കയറ്റം ഇങ്ങനെ


നാഴികക്കല്ല് പവൻ വില ദിവസം


10,000 10,200 2008 ഒക്ടോബർ 9


25,000 25,160 2019 ഫെബ്രുവരി 20


50,000 50,400 2024 മാർച്ച് 29


60,000 60,200 2025 ജനുവരി 22


70,000 70,160 2025 ഏപ്രിൽ 12


80,000 80,880 2025 സെപ്റ്റംബർ 9


90,000 90,320 2025 ഒക്ടോബർ 8


അഡ്വാൻസ് ബുക്കിങ് കൂടി


സ്വർണ വിലയിൽ ആയിരക്കണക്കിനു രൂപയുടെ വ്യത്യാസം ഒറ്റദിവസം തന്നെയുണ്ടാകുമ്പോൾ വിലക്കയറ്റം മുന്നിൽ കണ്ട് അഡ്വാൻസ് ബുക്കിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് നേരിയ ആശ്വാസമുള്ളത്. എന്നാൽ, അഡ്വാൻസ് ബുക്കിങ് വഴി കോടികളുടെ നഷ്ടമാണ് വന്നുകൊണ്ടിരിക്കുന്നതെന്നാണ് വ്യാപാരികൾ അറിയിക്കുന്നത്.


അന്താരാഷ്ട്ര വില


അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നതാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തേകുന്നത്. കൂടാതെ യുഎസ്-വെനസ്വേല സംഘർഷസാധ്യതയും വിപണിയെ സ്വാധീനിക്കുന്നു.


ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് അന്താരാഷ്ട്ര വില 4,400 ഡോളർ കടന്ന് 4,411 ഡോളർ എന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച വ്യാപാരം. 4,421 ഡോളർ വരെ വില ഉയർന്നിരുന്നു.


വില ഇടിയുമോ?


അടുത്ത വർഷം അമേരിക്കയിൽ രണ്ടുതവണ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണി കണക്കുകൂട്ടുന്നത്. കൂടാതെ, അമേരിക്കയിലെ തൊഴിൽമേഖലയിലെ മാന്ദ്യം വേഗത്തിലാകുന്നതും കേന്ദ്രബാങ്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നതും സ്വർണ വില ഇനിയും ഉയരാൻ കാരണമാകും.


കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായുള്ള വിലനിലവാരം പരിശോധിക്കുകയാണെങ്കിൽ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ സ്വർണ വില വർധിക്കുന്നതാണ് രീതി.


പൊന്നാണ് സ്വർണം


: പ്രധാന പേപ്പർ കറൻസികളെല്ലാം ദുർബലമായതോടെയാണ് ‘മെറ്റൽ കറൻസി’യായ സ്വർണത്തിന് ശക്തിപകർന്നത്. വില കാലാകാലങ്ങളിൽ കൂടുന്നതിനാൽ ഏവർക്കും എക്കാലത്തും സ്വർണത്തിൽ വലിയ പ്രതീക്ഷയാണ്. ഏറെ വേണ്ടപ്പെട്ടവർക്ക് സമ്മാനം കൊടുക്കാൻ എത്ര വിലകൂടിയാലും സ്വർണംതന്നെയാണ് നാം തിരഞ്ഞെടുക്കാറുള്ളത്.-എം.പി. അഹമ്മദ്, ചെയർമാൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്


(കടപ്പാട്: മാതൃഭൂമി ന്യൂസ്)

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI