ധാതുക്കളുടെ അവകാശം സർക്കാരിന്; കേരള മിനറൽസ് വെസ്റ്റിങ് ഓഫ് റൈറ്റ് ആക്ട് ശരിവെച്ച് ഹൈക്കോടതി

ധാതുക്കളുടെ അവകാശം സർക്കാരിന്; കേരള മിനറൽസ് വെസ്റ്റിങ് ഓഫ് റൈറ്റ് ആക്ട് ശരിവെച്ച് ഹൈക്കോടതി
ധാതുക്കളുടെ അവകാശം സർക്കാരിന്; കേരള മിനറൽസ് വെസ്റ്റിങ് ഓഫ് റൈറ്റ് ആക്ട് ശരിവെച്ച് ഹൈക്കോടതി
Share  
2025 Dec 21, 07:54 AM
vasthu
vasthu

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യഭൂമിയിലടക്കമുള്ള ധാതുക്കളുടെ അവകാശം സർക്കാരിൽ നിക്ഷിപ്ത‌മാക്കുന്ന 2021-ലെ കേരള മിനറൽസ് വെസ്റ്റിങ് ഓഫ് റൈറ്റ് ആക്ട‌ "' ഹൈക്കോടതി ശരിവെച്ചു. ഇതോടെ മലബാർ മേഖലയിൽ സ്വകാര്യഭൂമിയിലുള്ള പാറമടകളുടെയടക്കം അവകാശം സർക്കാരിൽ നിക്ഷിപ്തമായി.

ഇനി മുതൽ സ്വകാര്യ ആവശ്യത്തിന് ഖനനം നടത്താനും സർക്കാർ അനുമതി തേടണം. നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യംചെയ്‌ത്‌ നൽകിയ ഒരു കൂട്ടം ഹർജികൾ തള്ളി ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിൻ്റേതാണ് ഉത്തരവ്.


തിരുവിതാംകൂർ, കൊച്ചി മേഖലയിൽ നേരത്തേതന്നെ ധാതുക്കളുടെ അവകാശം സർക്കാരിനായിരുന്നു. ഇക്കാര്യത്തിൽ പൊതുനിയമം ഇല്ലാത്തതിനാൽ മലബാർ മേഖലയിൽ സ്വകാര്യഭൂമിയിലെ ധാതുക്കളുടെ അവകാശം ഭൂമിയുടെ ഉടമസ്ഥർക്കുതന്നെയായിരുന്നു. ഇത് മറികടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു 2021-ൽ പുതിയ നിയമം പാസാക്കിയത്. ഇതിന് 2019 ഡിസംബർ 30 മുതലുള്ള മുൻകാല പ്രാബല്യവും നൽകി.


ഇതിനുപിന്നാലെ റോയൽറ്റിയടക്കം ആവശ്യപ്പെട്ട് സർക്കാർ പാറമട ഉടമകൾക്ക് നോട്ടീസ് നൽകി. ഇതിനെത്തുടർന്നാണ് നിയമത്തിൻ്റെ സാധുത ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്‌തത്‌. എന്നാൽ, സ്വകാര്യ ആവശ്യത്തിനടക്കം ഖനനം നടത്തുന്നതിന് പരിസ്ഥിതി അനുമതിയടക്കം വാങ്ങേണ്ടതുണ്ടെന്നതും കോടതി ശരിവെച്ചു. 2019 ഡിസംബർ 30-ന് മുൻപ് നടത്തിയ ഖനനത്തിന് റോയൽറ്റി അവകാശപ്പെടാനാകില്ലെന്നും വ്യക്തമാക്കി. സർക്കാരിനായി സീനിയർ ഗവൺമെൻ്റ് പ്ലീഡർ എസ്. കണ്ണൻ ഹാജരായി.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI