നായയെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്നു

നായയെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്നു
നായയെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്നു
Share  
2025 Dec 21, 07:50 AM
vasthu
vasthu

തിരുവനന്തപുരം: നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കാൻ

തീരുമാനം. വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടായാനാണിത്. ഒരു വീട്ടിൽ ലൈസൻസോടെ രണ്ടുനായകളെ വളർത്താം. ഈ വ്യവസ്ഥകൾ കർശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങൾ ഭേദഗതിചെയ്യാൻ തദ്ദേശഭരണ വകുപ്പിനോട് ശുപാർശചെയ്യാൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് തീരുമാനിച്ചു.


നിലവിൽ നായകളെ വളർത്താൻ ലൈസൻസ് വേണം. വാക്‌സിനേഷൻ നടത്തി തദ്ദേശസ്ഥാപനത്തെ വിവരമറിയിച്ച് ലൈസൻസ് വാങ്ങണമെന്നാണ് നിയമം. എന്നാൽ, ഇതു കർശനമായി പാലിക്കപ്പെടുന്നില്ല. അതിനാലാണ് നിയമം ഭേദഗതിചെയ്യുന്നത്. നായകൾക്ക് കൃത്യമായ വാക്‌സിനേഷൻ, വന്ധ്യംകരണം എന്നിവ നിയമം അനുശാസിക്കുംവിധം അതത് കാലയളവുകളിൽ ചെയ്യണം. കുത്തിവെപ്പെടുത്ത നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. ഇവയെമാത്രമേ ലൈസൻസോടെ വളർത്താനാകൂ.


രണ്ടിൽക്കൂടുതൽ നായകളെ വളർത്തണമെങ്കിൽ ബ്രീഡേഴ്‌സ് ലൈസൻസ് എടുക്കണം. നായകളുടെ പ്രജനനത്തിനുശേഷം അവയെ കൃത്യസമയത്ത് വിൽക്കാൻ കഴിയാതെവരുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


മൈക്രോചിപ്പ് ഘടിപ്പിച്ചാൽ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നവരെ എളുപ്പം കണ്ടെത്താനാകും. നായയുടെ പേര്, ഇനം, ഉടമസ്ഥൻ്റെ പേര്, വിലാസം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡേറ്റാബേസുമായി ബന്ധിപ്പിക്കും.


നായകളുടെ തോൾഭാഗത്ത് പ്രത്യേക ഉപകരണം വഴിയാണ് ചിപ്പ് ഘടിപ്പിക്കുക. ഇതിന് ഫീസ് ഏർപ്പെടുത്തും.


ലൈസൻസ് കെ-സ്മ്‌മാർട്ട് ആപ്പിലൂടെ ലഭിക്കാൻ സൗകര്യമുണ്ടാക്കും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI