പാട്യം : കറുപ്പുനിറം ഒരിക്കലും അംഗീകാരത്തിന് തടസ്സമായിട്ടില്ല, കറുപ്പും വെളുപ്പും സൗന്ദര്യവുമൊന്നുമല്ല പ്രശ്‌നമെന്നും നിരന്തരമായി പരിശ്രമിക്കുക. എന്നതാണ് പ്രധാന കാര്യമെന്നും അംഗീകാരം പിറകേ വന്നുകൊള്ളുമെന്നും കുട്ടികളോട് ശ്രീനിവാസന്റെ ഉപദേശം.
ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് പാട്യം വെസ്റ്റ് യുപി സ്‌കൂൾ 117-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് പഠനകാലത്ത് നാടകത്തിൽ നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട അനുഭവവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇതായിരുന്നു ജന്മനാടായ പാട്യത്ത് ശ്രീനിവാസൻ പങ്കെടുത്ത ഒടുവിലത്തെ പരിപാടി.
കമ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലനുമായുണ്ടായിരുന്ന സ്നേഹബഹുമാനത്തെ പറ്റിയും താൻ പഠിച്ച സൗത്ത് പാട്യം യുപി സ്‌കൂളിലെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം ആവേശം ചോരാതെ സംസാരിച്ചു.
എത്തിയത് കുട്ടികൾക്ക് ചോക്ലേറ്റും പേനയുമായി
സ്കൂൾ വാർഷികോത്സവത്തിനെത്തിയ ശ്രീനിവാസനെ ആവേശാരവങ്ങളോടെയാണ് കുട്ടികളും പിടിഎയും നാട്ടുകാരും എതിരേറ്റത്.
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പേനയും ചോക്ലേറ്റുമായാണ് അദ്ദേഹമെത്തിയത്. വെള്ളിത്തിരയിൽ കണ്ടുപരിചയിച്ച പ്രിയനടനിൽനിന്ന് നേരിട്ട് ചോക്ലേറ്റും പേനയും ലഭിച്ചത് കുട്ടികൾക്ക് എക്കാലത്തേക്കുമുള്ള മാധുര്യമാർന്ന ഓർമ്മയായി. അദ്ദേഹത്തോടൊപ്പമെത്തിയ പ്രസ്‌തുത സ്‌കൂൾ പൂർവവിദ്യാർഥികൂടിയായ വിമലാ ശ്രീനിവാസനും സ്‌കുളനുഭവങ്ങൾ പങ്കുവെച്ചു.
പാട്യം വെസ്റ്റ് യുപി സ്‌കൂൾ വാർഷികത്തിനെത്തിയ ദിവസത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ശ്രീനിവാസന്റെ ജന്മദിനം. ഇതറിഞ്ഞ സ്കൂളധികൃതരും ബന്ധപ്പെട്ടവരും ജന്മദിനാശംസ ആലേഖനം ചെയ്‌ത കെയ്ക്ക് സജ്ജമാക്കി വെച്ചിരുന്നു.
സ്കൂൾ വാർഷികം ഉദ്ഘാടനം കഴിഞ്ഞ് രാത്രി സ്‌കൂൾ ഓഫീസ് മുറിയിലെത്തിയ അദ്ദേഹത്തിന്റെ കണ്ണുകളിൽ അപ്രതീക്ഷിത ഒരുക്കങ്ങൾ കണ്ട് വിസ്മയം വിടർന്നു. ഭാര്യ വിമലാ ശ്രീനിവാസനുമൊത്ത് കെയ്ക്ക് മുറിച്ച് സ്‌കൂൾ മാനേജർ കെ.പി. ദീപക് ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം മധുരം പങ്കുവെച്ചു.
ജന്മദിനങ്ങൾ ആഘോഷിക്കാറില്ലെന്നും ജീവിതത്തിൽ ആദ്യമായാണ് നാട്ടുകാരുടെ സ്നേഹനിർബന്ധത്തിന് മുന്നിൽ ഇങ്ങനെയൊരു കെയ്ക്ക് മുറിയെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
