പുല്പള്ളി : “കടുവയ്ക്ക് തിന്നാൻ ഇനിയും മനുഷ്യനെയിട്ടുകൊടുക്കാൻ പറ്റില്ല. നരഭോജിക്കടുവയെ ഉടൻ വെടിവെച്ചുകൊല്ലണം" -ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിലെ മാരനെ കടുവ കൊന്നതറിഞ്ഞ് പ്രതിഷേധവുമായി സംഘടിച്ചെത്തിയ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് രോഷത്തോടെ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസമായി ഈ മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ട്. പലരും കടുവയെ നേരിൽക്കണ്ടു. രണ്ടുദിവസം മുൻപ് തൊട്ടടുത്ത ചീയമ്പം 73-ൽ മേയാൻ വിട്ട പോത്തിനെ കടുവ കൊന്നു. "ഇതൊക്കെയറിഞ്ഞിട്ടും വനംവകുപ്പ് എന്തുനടപടിയാണ് സ്വീകരിച്ചത്. നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമില്ല, കൃഷി നശിപ്പിച്ച മലയണ്ണാനെ കൊന്നാൽ കേസെടുക്കുന്നവരല്ലേ"-വനംവകുപ്പിനെതിരേ നാട്ടുകാർ വിമർശനങ്ങളുടെ കെട്ടഴിച്ചുവിട്ടപ്പോൾ പ്രതിഷേധം അണപൊട്ടി.
കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ വലിയ സംഘർഷത്തിലേക്ക് വഴിമാറാതെ കാത്തത്, രാഷ്ട്രീയനേതാക്കളുടെയും ജനപ്രതിനിധികളുടെയും സമയോചിതമായ ഇടപെടൽമൂലമാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ്. വണ്ടിക്കടവിന് സമീപം ചെത്തിമറ്റത്ത് ഒരാളെ കടുവ പിടികൂടിയതായുള്ള വാർത്തകൾ പുറത്തുവന്നത്. ആദ്യം വിവരമറിഞ്ഞ ചെത്തിമറ്റത്തെ ഉന്നതിനിവാസികളും വനപാലകരും മാരനെ അന്വേഷിച്ച് കാടുകയറിയിരുന്നു. പിന്നാലെ നാട്ടുകാർ എത്തിത്തുടങ്ങിയെങ്കിലും വനത്തിനകത്തേക്ക് പ്രവേശിക്കാൻ ഭയന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ കാടിനുള്ളിൽനിന്ന് പടക്കം പൊട്ടുന്ന ശബ്‌ദങ്ങൾ കേട്ടുതുടങ്ങി. പിന്നാലെ ആളെ കണ്ടുകിട്ടിയെന്ന വിവരം പുറത്തുവന്നപ്പോൾ ജീവനോടെയുണ്ടാകണമേയെന്ന പ്രാർഥനയിലായിരുന്നു എല്ലാവരും. എന്നാൽ, പിന്നീട് മാരൻ്റെ മരണം സ്ഥിരീകരിച്ച് കാട്ടിനുള്ളിൽപോയവർ ഫോണിൽ നാട്ടുകാരെ വിവരമറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് വണ്ടിക്കടവിന് സമീപം ചെത്തിമറ്റത്ത് ഒരാളെ കടുവ പിടികൂടിയതായുള്ള വാർത്തകൾ പുറത്തുവന്നത്. ആദ്യം വിവരമറിഞ്ഞ ചെത്തിമറ്റത്തെ ഉന്നതിനിവാസികളും വനപാലകരും മാരനെ അന്വേഷിച്ച് കാടുകയറിയിരുന്നു. പിന്നാലെ നാട്ടുകാർ എത്തിത്തുടങ്ങിയെങ്കിലും വനത്തിനകത്തേക്ക് പ്രവേശിക്കാൻ ഭയന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ കാടിനുള്ളിൽനിന്ന് പടക്കം പൊട്ടുന്ന ശബ്‌ദങ്ങൾ കേട്ടുതുടങ്ങി. പിന്നാലെ ആളെ കണ്ടുകിട്ടിയെന്ന വിവരം പുറത്തുവന്നപ്പോൾ ജീവനോടെയുണ്ടാകണമേയെന്ന പ്രാർഥനയിലായിരുന്നു എല്ലാവരും. എന്നാൽ, പിന്നീട് മാരന്റെ മരണം സ്ഥിരീകരിച്ച് കാട്ടിനുള്ളിൽപോയവർ ഫോണിൽ നാട്ടുകാരെ വിവരമറിയിച്ചു.
ഉൾവനത്തിൽനിന്ന് മാരൻ്റെ മൃതദേഹവുമായി വനംവകുപ്പിന്റെ ജീപ്പ് കാട്ടുവഴികൾ താണ്ടി ഉച്ചയ്ക്ക് 2.15-ഓടെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്റെ മതിൽക്കെട്ടിനോട് ചേർന്ന പാതയിലൂടെ പ്രധാന റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ തടയുകയായിരുന്നു. കടുവശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും ഈ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരെത്തി നാട്ടുകാർക്ക് മറുപടിനൽകാതെ മൃതദേഹം ഇവിടെനിന്ന് മാറ്റാൻ അനുവദിക്കില്ലെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്. ഏതാനും മിനിറ്റുകൾക്കുള്ളിൽത്തന്നെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ ഇവിടെ തടിച്ചുകൂടി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് വനപാലകർ അഭ്യർഥിച്ചെങ്കിലും നാട്ടുകാർ അതിന് സമ്മതിച്ചില്ല. പുല്പള്ളിയിൽനിന്ന് പോലീസ് എത്തിയെങ്കിലും അവരെക്കൊണ്ട് നിയന്ത്രിക്കാവുന്നതിലുമധികം ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
അരമണിക്കൂറിനുള്ളിൽ വയനാട് വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയയും എസിഎഫ് എം. ജോഷിലും സ്ഥലത്തെത്തി, നാട്ടുകാരുമായും സംഭവസമയം മാരനൊപ്പമുണ്ടായിരുന്ന സഹോദരി കുള്ളിയുമായും സംസാരിച്ചു. എന്നാൽ, സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ വനപാലകർക്കുനേരേ പ്രതിഷേധമുയർത്തി തുടങ്ങിയതോടെ ഉദ്യോഗസ്ഥർ തൊട്ടടുത്ത വണ്ടിക്കടവ് ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറി. സംഘർഷാവസ്ഥയുടലെടുത്തതോടെ ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പോലീസുകാരെ സ്ഥലത്തെത്തിച്ചിരുന്നു. തുടർന്ന് റവന്യൂ, വനം, പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവകക്ഷിനേതാക്കളും നാട്ടുകാരുടെ പ്രതിനിധികളുമായി ചർച്ചനടത്തി. നഷ്ടപരിഹാരം 20 ലക്ഷം നൽകണമെന്നും കടുവയെ വെടിവെച്ചുകൊല്ലുകയോ, പിടികൂടുകയോ ചെയ്യണമെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. എന്നാൽ, പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നും ആദ്യഗഡുവായി ആറുലക്ഷം രൂപയുടെ ചെക്ക് അടുത്ത ദിവസംതന്നെ നൽകാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. മാരൻ്റെ കുടുംബത്തിലൊരാൾക്ക് വനംവകുപ്പിൽ താത്‌കാലികജോലി നൽകാമെന്നും ഗോത്രവിഭാഗങ്ങൾക്കുള്ള ഇൻഷുറൻസ് തുക ലഭ്യമാക്കാമെന്നും അക്രമകാരിയായ കടുവയെ പിടികൂടാമെന്നും പ്രദേശത്ത് സുരക്ഷയൊരുക്കാമെന്നും വനപാലകർ ഉറപ്പുനൽകി. യോഗത്തിൽ അംഗീകരിച്ച തീരുമാനങ്ങൾ പുറത്തുകൂടിയിരുന്ന നാട്ടുകാർക്ക് മുന്നിൽ എസിഎഫ് എം. ജോഷിൽ വിശദീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായത്. തുടർന്ന് 4.40-ഓടെ മാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് കൊണ്ടുപോയി.
മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൈമാറിയതിനുശേഷം മാരൻ ഉന്നതിയായ ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിൽ പ്രതിഷേധം തുടരുകയാണ്. രാത്രിവൈകിയും ഉദ്യോഗസ്ഥർ ഇടപെട്ട് ചർച്ചകൾ നടന്നെങ്കിലും വിഷയം പരിഹരിക്കാനായില്ല. കുടുംബത്തിനുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയർത്തുക, കുടുംബാംഗത്തിന് സ്ഥിരംജോലി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉന്നതിയിലുള്ളവർ പ്രതിഷേധിക്കുന്നത്. കളക്‌ടർ ഡി.ആർ. ഗേഘശ്രീ സ്ഥലത്തെത്തി ഉറപ്പുനൽകണമെന്നായിരുന്നു ആവശ്യം. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിട്ടുനൽകാനും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ തയ്യാറായില്ല. രാത്രി വൈകി എട്ടുമണിയോടെ തഹസിൽദാർ ഉന്നതിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചെങ്കിലും തീരുമാനമായില്ല. ഞായറാഴ്ച രാവിലെ കളക്‌ടർ സ്ഥലത്തെത്തണമെന്നാണ് ആവശ്യം. ഇതോടെ റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിഞ്ഞുപോവുകയായിരുന്നു.
പത്തുവർഷം, ഒൻപതുപേർ...
2025 ഡിസംബർ 20-ന് ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിലെ മാരനെ (കൂമൻ-70) വിറകെടുക്കാൻ വനാതിർത്തിയിൽ പോയപ്പോൾ കടുവ ആക്രമിച്ചുകൊന്നു
2025 ജനുവരി 24-ന് പിലാക്കാവ് പഞ്ചാരക്കൊല്ലി തറാട്ട് രാധ പ്രിയദർശിനി എസ്റ്റേറ്റിനു സമീപത്തെ സ്വകാര്യതോട്ടത്തിൽ പണിയെടുക്കുന്നതിനിടെ കൊല്ലപ്പെട്ടു
2023 ഡിസംബർ ഒൻപതിന് പൂതാടി മുടക്കൊല്ലിയിൽ മരോട്ടിപ്പറമ്പിൽ പ്രജീഷ് (36)
2023 ജനുവരി 12-ന് പുതുശ്ശേരി വെള്ളാരംകുന്ന് പള്ളിപ്പുറത്ത് തോമസ് (സാലു-50)
2020 ജൂൺ 16-ന് പുല്പള്ളി ബസവൻകൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാർ (24)
2019 ഡിസംബർ 24 സുൽത്താൻബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയൻ (മാസ്‌തി-60)
2015 നവംബർ തോപ്പെട്ടി റെയ്ഞ്ചിലെ വനംവകുപ്പ് വാച്ചർ കക്കേരി കോളനിയിലെ ബസവൻ (44)
2015 ജൂലായ് കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജ് (23)
2015 ഫെബ്രുവരി 10-ന് നൂൽപ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സന്ദരത്ത് ഭാസ്കരൻ (56)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
