കൊച്ചി: മതേതര ഘടനയെ തകർക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ സാംസ്കാരിക പ്രതിരോധം ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാംസ്ക്‌കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് 2025 കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വ്യത്യസ്തത ജീവിതരീതികൾ പിന്തുടരുന്ന ജനങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കിയിരുന്ന നമ്മുടെ സംസ്‌കാരത്തിന്റെ മതേതര ഘടനയെ തകർക്കാൻ വർഗീയ ശക്തികൾ സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതേതര പാരമ്പര്യവും വർഗീയതക്കെതിരായ നീണ്ട പോരാട്ട ചരിത്രവുമുള്ള കേരളം ഇത്തരമൊരു പരിപാടിക്ക് വേദിയാകുന്നത് ഏറെ പ്രസക്തമാണ്. ഭരണഘടനാമൂല്യങ്ങളെ നിരാകരിക്കുന്ന ശക്തികൾ രാജ്യത്ത് കരുത്ത് പ്രാപിക്കുന്നു. പൗരത്വ ഭേദഗതി നിയമം. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ നീക്കങ്ങൾ ഫെഡറലിസത്തെ ഇല്ലാതാക്കാനും അധികാരം കേന്ദ്രീകരിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാനം, സംസ്ക്‌കാരം, ചരിത്രം, കല, പൈതൃകം എന്നിവ സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് അനുസൃതമായി നിലകൊള്ളുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാഹിത്യ അക്കാദമി പോലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ അവാർഡ് നിർണയത്തിനുപോലും കേന്ദ്രസർക്കാരിൻ്റെ അനുമതി തേടേണ്ടിവരുന്ന സാഹചര്യം ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്- മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയ കലാ സാംസ്ക്‌കാരിക-സാഹിത്യരംഗത്തെ പ്രമുഖരെ മുഖ്യമന്ത്രി ആദരിച്ചു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രീനിവാസന്റെ നിര്യാണത്തെത്തുടർന്ന് ആദ്യദിവസത്തെ കലാപരിപാടികൾ വേണ്ടെന്നുവെച്ചു.
മന്ത്രി പി. രാജീവ്, എംഎൽഎമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, കെ.ജെ. മാക്സി, പി.വി. ശ്രീനിജിൻ, സംഘാടകസമിതി വർക്കിങ് ചെയർമാൻ എം. അനിൽകുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ ദിവ്യ എസ്. അയ്യർ, സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി, കലാ സാംസ്കാരിക-സാഹിത്യ രംഗത്തെ പ്രമുഖരായ ടി. പദ്‌മനാഭൻ, മട്ടന്നൂർ ശങ്കരൻകുട്ടി, അടൂർ ഗോപാലകൃഷ്ണൻ, ഉമയാൾപുരം ശിവരാമൻ, നിലമ്പൂർ ആയിഷ, സി.എൽ. ജോസ്, സി.ജെ. കുട്ടപ്പൻ, അബ്‌ദുറഹ്‌മാൻ സിസാക്കോ, സുസ്സല അശോക് തേജ, ഗണേഷ് നാരായണദാസ് ദേവ്, അഭിനേത്രിമാരായ രോഹിണി, സുരഭി ലക്ഷ്മി, സുനിൽ പി. ഇളയിടം, പ്രൊഫ. മാലിനി ഭട്ടാചാര്യ, ബോസ് കൃഷ്ണമാചാരി, പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ഉമയാൾപുരം ശിവരാമന്റെ സാന്നിധ്യത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടിയും 51 കലാകാരന്മാരും ചേർന്നൊരുക്കിയ വാദ്യസമന്വയം നടന്നു. തുടർന്ന് ഹരിനാരായണൻ എഴുതി ബിജിബാൽ സംഗീതം നിർവഹിച്ച മുദ്രാഗാനം അവതരിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
