അമ്പലപ്പുഴ കുഞ്ചൻ പുരസ്‌കാരം തനിക്കു നൽകിയതറിഞ്ഞാൽ കുഞ്ചൻ നമ്പ്യാർ മുകളിലിരുന്നു ചിരിക്കുമെന്ന് ശ്രീനിവാസൻ പറഞ്ഞപ്പോഴുണ്ടായ കൂട്ടച്ചിരിയുടെ ഓർമ്മകൾ അമ്പലപ്പുഴക്കാരുടെ മനസ്സിൽ ഒരിക്കലും മായില്ല.
അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്‌മാരകസമിതിയുടെ 2015-ലെ കുഞാൻ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു ശ്രീനി. പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന ഡയലോഗ് പലരും നിയമസഭയിൽ പറയാറുണ്ടെന്ന് ഉദ്ഘാടകനായ അന്നത്തെ സാംസ്ക്കാരികമന്ത്രി കെ.സി. ജോസഫിന്റെ വാക്കുകൾക്കു പിന്നാലെയായിരുന്നു പിരിയുടെ മാലപ്പടക്കംതീർത്ത് ശ്രീനിയുടെ മറുപടിപ്രസംഗം.
പുരസ്കാരവിതരണ സമ്മേളനത്തിനു മുൻപായി കുഞ്ചൻ നമ്പ്യാർ സ്‌മാരക ഓഡിറ്റോറിയത്തിൽ വലിയ സ്ക്രീനിൽ ശ്രീനിയുടെ സിനിമകളിലെ ഹാസ്യരംഗങ്ങൾ കാണിച്ചു. നടനെ നേരിട്ടുകാണാൻ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞായിരുന്നു ജനക്കൂട്ടം. ഹാസ്യരംഗങ്ങളിൽ സദസ്സ് മുഴുകിയിരിക്കുമ്പോഴാണ് ആൾക്കൂട്ടത്തിനു നടുവിലൂടെ നടന്റെ വരവ്.
രംഗംകണ്ട് വേദിയും സദസ്സും പിരിച്ചിളകുമ്പോഴും ഒരു ഭാവമാറ്റവുമില്ലാതെ ശ്രീനി വേദിയിലിരുന്നു.
മന്ത്രി കെ.സി. ജോസഫ് കടന്നുവരുമ്പോൾ സന്ദേശം സിനിമയിൽ പോളണ്ടിന്റെ കാര്യം പരാമർശിക്കുന്ന രംഗമായിരുന്നു സ്ക്രീനിൽ അത് ആസ്വദിച്ചശേഷമാണ് മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ അതേക്കുറിച്ച് പരാമർശം നടത്തിയത്. 275 വർഷം മുൻപ് കുഞ്ചൻ നമ്പ്യാർ പറഞ്ഞത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ശ്രീനി അന്ന് പറഞ്ഞു.
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന് എന്നെക്കുറിച്ച് ഭാര്യയോടും മക്കളോടും പറയാറുള്ളതാണെന്നും ശ്രീനി പറഞ്ഞു.
കെ.സി. വേണുഗോപാൽ എം.പി.യായിരുന്നു അവാർഡ് സമ്മാനിച്ചത്. സ്മാരകസമിതി ചെയർമാൻ വയലാർ ശരച്ചന്ദ്രവർമ, സെക്രട്ടറി സി. പ്രദീപ്, ഡോ. അമ്പലപ്പുഴ ഗോപകുമാർ, ചന്ദ്രൻ പുറക്കാട്, വെണ്മണി രാജഗോപാൽ തുടങ്ങിയവരെല്ലാം അന്ന് വേദിയിലുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
