എലപ്പുള്ളി ബ്രുവറി: പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി

എലപ്പുള്ളി ബ്രുവറി: പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി
എലപ്പുള്ളി ബ്രുവറി: പ്രാഥമികാനുമതി റദ്ദാക്കി ഹൈക്കോടതി
Share  
2025 Dec 20, 09:07 AM
vasthu
vasthu

കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യകമ്പനിയായ ഒയാസിസ് കൊമേഴ്സ്യലിന് ബ്രുവറി സ്ഥാപിക്കാൻ സർക്കാർനൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. ബ്രുവറി അനുവദിക്കാൻ സർക്കാർ പരിഗണിച്ച പല വസ്തുതകളിലും പൊരുത്തക്കേടുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ, പി. കൃഷ്‌ണകുമാർ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെ ഉത്തരവ്. ഇവിടെ ബ്രൂവറി സ്ഥാപിക്കുന്നത് ജലദൗർലഭ്യത്തിനിടയാക്കുമെന്നുകാട്ടി പ്രദേശവാസികൾ നൽകിയ ഹർജികൾ അനുവദിച്ചാണിത്.


നടപടിക്രമങ്ങൾപാലിച്ച് വീണ്ടും അപേക്ഷനൽകിയാൽ പരിഗണിക്കാൻ ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി. 500 കിലോലിറ്റർ ശേഷിയുള്ള എഥനോളടക്കം ഉത്പാദിപ്പിക്കുന്ന ബ്രുവറിക്കാണ് സർക്കാർ 2025 ജനവുരി 16-ന് പ്രാഥമികാനുമതി നൽകിയത്. 600 കോടി രൂപയുടേതായിരുന്നു പദ്ധതി.


കോടതി പറഞ്ഞത്


* കിൻഫ്ര വാട്ടർ സപ്ലൈ സ്‌കീംപ്രകാരം വെള്ളംനൽകാമെന്ന് ആദ്യംപറഞ്ഞ വാട്ടർ അതോറിറ്റി കോടതിയിലറിയിച്ചത് ഇതിൽനിന്ന് പിൻവാങ്ങുന്നു എന്നാണ്


* വെള്ളം നൽകാമെന്ന് സമ്മതിക്കുംമുൻപ് ഓഡിറ്റ് നടത്തിയോ എന്നും വ്യക്തമല്ല. കേന്ദ്രാനുമതിക്കായാണ് ഇത്തരമൊരു അനുമതിനൽകിയതെന്ന കമ്പനിയുടെ വിശദീകരണം തൃപ്‌തികരമല്ല


* മഴവെള്ളസംഭരണ പദ്ധതിക്കുപുറമേ അയൽസംസ്ഥാനത്തുനിന്ന് വെള്ളംകൊണ്ടുവരുമെന്നും കമ്പനി വിശദീകരിച്ചു. ഈഘട്ടത്തിൽ ഇത് പരിശോധിക്കുന്നില്ലെന്നുപറഞ്ഞ കോടതി പ്രാഥമികാനുമതിയുടെ കാര്യത്തിൽ ജല അതോറിറ്റിയുടെ അനുമതി പരിഗണിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്ന് വിലയിരുത്തി


* ബ്രുവറിക്കായി കണ്ടെത്തിയ കമ്പനിയുടെ 24 ഏക്കർ സ്ഥലം എലപ്പുള്ളി പഞ്ചായത്തിലാണെന്ന വാദം സർക്കാർ നിഷേധിക്കുന്നില്ല


* തദ്ദേശസ്ഥാപനങ്ങളുടെയടക്കം അധികാരം മറികടക്കുന്നതാണ് സർക്കാർ തീരുമാനമെന്ന ആരോപണം കോടതി അംഗീകരിച്ചില്ല


ഹർജിക്കാരുടെ വാദം


* സർക്കാർ അനുമതിക്ക് നിയമസാധുതയില്ല


തദ്ദേശസ്ഥാപനങ്ങളെയും മറ്റ് നിയമപരമായ അതോറിറ്റികളെയും മറികടക്കുന്നതാണ് സർക്കാർ തീരുമാനം


കണക്കിലെടുത്ത വസ്‌തുതകളെല്ലാം തെറ്റ്


കഞ്ചിക്കോട് വ്യവസായമേഖലയിലാണെന്നപേരിൽ ബ്രുവറിക്ക് അനുമതിനൽകിയത് എലപ്പുള്ളിയിലാണ്. കഞ്ചിക്കോടുനിന്ന് അഞ്ചുകിലോമീറ്റർ അകലെയാണിത്


* ദിവസം 5000 കിലോലിറ്റർ വെള്ളംവേണം


* ശരിയായ പഠനംനടത്താതെ വാട്ടർ അതോറിറ്റി വെള്ളം വാഗ്ദാനംചെയ്തു


കമ്പനി അപേക്ഷനൽകിയ 2023 ജൂൺ 16-ന് വാട്ടർ അതോറിറ്റി അനുമതിനൽകി

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI