നീലേശ്വരം : ജില്ലയുടെ സാംസ്‌കാരിക നഗരമായ നീലേശ്വരത്തിനെ കൃത്യമായ ആസൂത്രണവും ദീർഘവീക്ഷണവും കൈമുതലാക്കി കൂട്ടായ ശ്രമത്തിലൂടെ ജില്ലയുടെ നാഴികക്കല്ലായി മാറ്റാൻ സാധിക്കും. ആരെയും ആകർഷിക്കുന്ന വിനോദസഞ്ചാരത്തിൻ്റെ വശ്യതയാണ് നീലേശ്വരത്തിൻ്റെ പ്രത്യേകത. അനന്തസാധ്യതകളാണ് നീലേശ്വരം വരുംകാലങ്ങളിലേക്ക് തുറന്നിടുന്നത്.
നീലേശ്വരം നഗരസഭയും ഡിടിപിസിയും കൈകോർത്ത് കാർഷിക സർവകലാശാലയുടെ നെടുങ്കണ്ടയിലെ സ്ഥലം പ്രയോജനപ്പെടുത്തി അവിടെ കുട്ടികൾക്കുള്ള പാർക്ക്, ലഘുഭക്ഷണശാല ഉൾപ്പെടെ നിർമിക്കാം. കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി മുൻപ് ഡിടിപിസി ഇതിനായി ശുപാർശ തയ്യാറാക്കിയിരുന്നു.
നീലേശ്വരത്തിന്റെ അഴിത്തല തീരത്തിൻ്റെ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാകണം. അഴിത്തലയിൽ ബീച്ച് പാർക്കും അനുബന്ധ വികസനവും പുത്തൻപ്രതീക്ഷയാണ്. സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഡെസ്റ്റിനേഷൻ വെഡിങ് അടക്കം ആരംഭിക്കണം. ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നേടുംവിധത്തിൽ ഭാവനാപൂർണമായ രൂപകല്പന തയ്യാറാക്കണം. ഇതിന് ആർക്കിട്ടെക്‌ടുമാരുടെ ഒരു പാനൽ രൂപവത്കരിക്കണം.
അഴിത്തല പുലിമുട്ടിൽ കയറുന്ന സഞ്ചാരികൾക്ക് സുരക്ഷിതത്വം ഒരുക്കണം. കടലിലേക്ക് തള്ളിനിൽക്കുന്ന സ്ഥലം സുരക്ഷിതമാക്കണം. വൈദ്യുതി ഇല്ലാത്ത ഇടങ്ങളിൽ വൈദ്യുതീകരിക്കണം. ഇരിപ്പിടങ്ങൾ ഒരുക്കണം.
കോട്ടപ്പുറം ബോട്ട് ടെർമിനൽ കായൽസൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് ശൗചാലയം ഒരുക്കണം. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനായി ബോട്ടുകൾ ആളുകളെ ഇറക്കുന്നതും കയറ്റുന്നതും ടെർമിനലിൽനിന്നുതന്നെ വേണം.
സാംസ്കാരികനഗരം എന്ന് പറയുമ്പോഴും ആളുകൾക്ക് കൂടിയിരുന്ന് സാംസ്കാരിക സായാഹ്നങ്ങൾ ആസ്വദിക്കാൻ സാധിക്കുന്ന ഒരു സ്ഥലം നീലേശ്വരത്തില്ല. ഇരിപ്പിടങ്ങൾ, പ്രദർശന നഗരി, ശൗചാലയം, ലഘുഭക്ഷണശാല, ഗെയിമിങ് സോൺ, കച്ചവടസ്ഥാപനങ്ങൾക്കുള്ള സൗകര്യം, വയോജന വിശ്രമകേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, ആംഫി തിയറ്റർ, ആർട് ഗാലറി, വായനകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ടൗൺസ്ക്വയർ നീലേശ്വരത്ത് വേണം.
തൈക്കടപ്പുറം നെയ്‌തൽ ബീച്ചിലെ സൗകര്യങ്ങൾ വർധിപ്പിക്കണം. ചിൽഡ്രൻസ് പാർക്ക്, ഇരിപ്പിടങ്ങൾ തുടങ്ങിയവ നഗരസഭാ പദ്ധതിയിലൂടെ നടപ്പാക്കണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)
_h_small.jpg)
_h_small.jpg)

