കാസർകോട് : ഹിറ്റായ ഒട്ടേറെ സിനിമകളുടെ ലൊക്കേഷനായ ബേക്കലിനെ
സിനിമാ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനൊരുങ്ങി ടൂറിസം വകുപ്പും ബേക്കൽ റിസോർട്സ് ഡിവലപ്‌മെന്റ്റ് കോർപ്പറേഷ(ബിആർഡിസി)നും. 1995-ൽ പുറത്തിറങ്ങിയ 'ബോംബെ' സിനിമയുടെ സംവിധായകൻ മണിരത്നവും നായിക മനീഷാ കൊയ്‌രാളയും ഛായാഗ്രാഹകൻ രാജീവ് മേനോനും 30 വർഷത്തിനുശേഷം ശനിയാഴ്‌ച വീണ്ടും ബേക്കൽ കോട്ടയിലും ബീച്ചിലുമെത്തും. സിനിമയിലെ നായകനായ അരവിന്ദ് സ്വാമിയെയും ബേക്കലിലെത്തിക്കാൻ ടൂറിസം വകുപ്പ് ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻ്റെ തിരക്കുകാരണം നടന്നില്ല.
വീണ്ടും ബേക്കലിൽ 30 വർഷം മുമ്പ് ഷൈലാ ബാനുവായി പകർന്നാടിയ കോട്ടകൊത്തളങ്ങളിൽ മനീഷാ കൊയ്‌രാള ശനിയാഴ്‌ച വീണ്ടുമെത്തും. അന്ന് 'ഉയിരേ...'എന്ന നിത്യഹരിതഗാനത്തിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മ പുതുക്കും അവർ. നായകനും നായികയ്ക്കും നിർദേശം നൽകി 'ആക്ഷൻ... കട്ട്...' പറഞ്ഞ മണിരത്നം ബേക്കലിന്റെ മാസ്‌മരികതയിൽ പുതിയൊരു സിനിമയ്ക്കുള്ള സാധ്യത തേടുകയാകും. ക്യാമറ ചലിപ്പിച്ച രാജീവ് മേനോൻ പുതിയൊരു ഫ്രെയിം കണ്ടെത്തുന്നതിനേക്കുറിച്ചാകും ചിന്തിക്കുക. ഇവരുടെ സംഗമത്തോടെ ബേക്കലിനെ സിനി ടൂറിസം കേന്ദ്രമാക്കുന്നതിന്റെ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും സ്ഥലത്തുണ്ടാകും.
'ബോംബെ' പോലെ 'ഉറുമി', 'മായാനദി', 'മധുരനൊമ്പരക്കാറ്റ്', 'പ്രണയവിലാസം' തുടങ്ങിയ ഹിറ്റ് സിനിമകളിലെ രംഗങ്ങളും ബേക്കലിൽ ചിത്രീകരിച്ചിരുന്നു, കാസർകോട് പശ്ചാത്തലമായി പുതിയ സിനിമകൾ വരുന്നുണ്ടെങ്കിലും അതിൽ പലതിലും ബേക്കൽ കോട്ടയും ബീച്ചും കടന്നുവരുന്നില്ല.
തളങ്കരയെ മറക്കരുത്
ബേക്കൽ മാത്രമല്ല, കാസർകോട് നഗരത്തോട് ചേർന്നുകിടക്കുന്ന തളങ്കരയുടെ സൗന്ദര്യവും മണിരത്നം ബോംബെയിൽ പ്രയോജനപ്പെടുത്തിയിരുന്നു. അരവിന്ദ് സ്വാമി അവതരിപ്പിച്ച ശേഖറിൻ്റെയും മനീഷ കൊയ്‌രാള അവതരിപ്പിച്ച ഷൈലാ ബാനുവിന്റെയും വീടും തീവണ്ടിയിറങ്ങിവരുന്ന നായകൻ തോണിയിറങ്ങിവരുന്ന നായികയെ ആദ്യം കാണുന്നതും ചിത്രീകരിച്ചത് തളങ്കരയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)
_h_small.jpg)
_h_small.jpg)

