കടന്നുപോയത് വികസനകാലത്തിലൂടെ -കെ. ജാനകിദേവി

കടന്നുപോയത് വികസനകാലത്തിലൂടെ -കെ. ജാനകിദേവി
കടന്നുപോയത് വികസനകാലത്തിലൂടെ -കെ. ജാനകിദേവി
Share  
2025 Dec 20, 08:41 AM
vasthu
vasthu

ഒറ്റപ്പാലം : 2020 ഡിസംബറിലാണ് അധ്യക്ഷയായതെന്നും കോവിഡ് ഭീതിയിൽ

ജനങ്ങൾ പകച്ചുനിൽക്കുന്ന സമയത്ത് അവരെ സംരക്ഷിക്കലായിരുന്നു പ്രധാന ദൗത്യമെന്ന് ഒറ്റപ്പാലം നഗരസഭാധ്യക്ഷ കെ. ജാനകിദേവി പറയുന്നു. 'പല പദ്ധതികളും നടപ്പാക്കുന്നതിൽ കാലതാമസം എടുത്തെങ്കിലും അവ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. നഗരസഭയെ മാലിന്യമുക്തമാക്കുന്നതിന് പനമണ്ണ മാലിന്യസംസ്‌കരണ പ്ലാൻറിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ഓർഗാനിക് വേസ്റ്റ് കൺവെർട്ടറും ഡയപ്പറുകൾ സംസ്‌കരിക്കാൻ ഇൻസിനറേറ്ററും സ്ഥാപിച്ചു. 'മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി നഗരസഭയ്ക്ക് 72 സെൻറ് സ്ഥലം സൗജന്യമായി ലഭിച്ചു. അതിൽ ചിലസ്ഥലത്ത് വീടുകൾ നിർമിച്ചുനൽകാൻ കഴിഞ്ഞു. സർക്കാർ ആയുർവേദ ആശുപത്രിക്ക് സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനത്തിനുള്ള 'കായകൽപ്പ്' പുരസ്ക്‌കാരം ലഭിച്ചു. താലൂക്ക് ആശുപത്രിയിൽ കിഫ്ബി പദ്ധതിയിൽ നാലുനിലക്കെട്ടിടം നിർമിച്ച് ആധുനികരീതിയിലുള്ള സൗകര്യമൊരുക്കാൻ കഴിഞ്ഞു. ലാബ്-എക്സ്റേ സംവിധാനം 24 മണിക്കൂറാക്കി.


ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിയുന്നവരെ പലരെയും സംരക്ഷിക്കാൻ കഴിഞ്ഞു. നഗരസഭയെ അതിദാരിദ്ര്യ മുക്തമാക്കി. 25 വർഷം മുന്നിൽ കണ്ട് ജലശുദ്ധീകരണശാല സ്ഥാപിക്കൽ, ബൈപ്പാസ് പദ്ധതി, ചെർപ്പുളശ്ശേരി റോഡ് നവീകരണം, പട്ടണ നവീകരണം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ തുടങ്ങിവെക്കാൻ കഴിഞ്ഞു. നഗരസഭാ ബസ് സ്റ്റാൻഡിലെ ഷീ ലോഡ്ജ് സ്വപ്നപദ്ധതിയായിരുന്നു. തുടങ്ങാൻ വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു. ബസ്സ്റ്റാൻഡിൽ സെക്യൂരിറ്റിയെ നിയോഗിക്കുന്നതോടെ കുടുംബശ്രീവഴി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്‌തിട്ടുണ്ട്, പദവി ഒഴിയുന്നതോടെ വീടിനുമുകളിൽ തുടങ്ങിയിരുന്ന കൂൺകൃഷി തുടർന്നുകൊണ്ടുപോകാനാണ് പദ്ധതിയെന്ന് കണ്ണിയംപുറം ശ്രീവിജയത്തിൽ ജാനകിദേവി (56) പറയുന്നു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI