ഗർഭിണിയുടെ കരണത്തടിച്ച് ഇന്‍സ്‌പെക്ടർ; സിസിടിവി ദൃശ്യങ്ങൾ കിട്ടിയത് നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ

ഗർഭിണിയുടെ കരണത്തടിച്ച് ഇന്‍സ്‌പെക്ടർ; സിസിടിവി ദൃശ്യങ്ങൾ കിട്ടിയത് നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ
ഗർഭിണിയുടെ കരണത്തടിച്ച് ഇന്‍സ്‌പെക്ടർ; സിസിടിവി ദൃശ്യങ്ങൾ കിട്ടിയത് നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ
Share  
2025 Dec 19, 09:23 AM
vasthu
vasthu

കൊച്ചി: പോലീസിനെ പ്രതിക്കൂട്ടിലാക്കി സ്റ്റേഷൻ മർദനത്തിന്റെ ദൃശ്യങ്ങൾ വീണ്ടും പുറത്തി ഗർഭിണിയായ യുവതിയെ സ്റ്റേഷനിൽവെച്ച് യൂണിഫോമിലല്ലാത്ത എസ്എച്ച്ഒ നെഞ്ചിൽ പിടിച്ച് തള്ളുന്നതിന്റെയും കരണത്തടിക്കുന്നതിൻ്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥരും പോലീസുകാരും നോക്കിനിൽക്കേയാണ് അന്ന് നോർത്ത് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന കെ.ജി. പ്രതാപചന്ദ്രൻ യുവതിയെ മർദിച്ചത്. യുവതിയെ അടിക്കുന്നതു കണ്ട് ചോദ്യംചെയ്‌ത ഭർത്താവിനെയും മർദിക്കുന്നുണ്ട്.


നോർത്ത് പോലീസ് സ്റ്റേഷനു സമീപം റെയിൽവേ സ്റ്റേഷന് എതിർവശത്ത് ബെൻ ടൂറിസ്റ്റ് ഹോമും ഹോട്ടലും നടത്തുന്ന ബെൻജോ ബേബിയുടെ ഭാര്യ ഷൈമോൾക്കാണ് മർദനമേറ്റത്. 2024 ജൂൺ 19-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശിച്ചതിനെത്തുടർന്നാണ് പരാതിക്കാർക്ക് ലഭിച്ചത്.


സ്റ്റേഷൻ മർദനം നടക്കുന്നതിന് രണ്ടുദിവസം മുൻപ് സമീപത്തെ ഹോട്ടലിലെ രണ്ട് ജീവനക്കാരെ പോലീസ് അടിക്കുന്നതിന്റെ ദൃശ്യം ബെൻ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് ദമ്പതിമാർ പറയുന്നു. ബെൻജോ ദൃശ്യം പകർത്തുന്നത് പോലീസുകാർ കണ്ടിരുന്നു. തുടർന്ന് പോലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു പറഞ്ഞ് ഹോട്ടൽ ജീവനക്കാരായ രണ്ട് യുവാക്കളെ ഒന്നും രണ്ടും പ്രതികളാക്കിയും ബെൻജോയെ മൂന്നാം പ്രതിയാക്കിയും കേസെടുത്തു. രണ്ട് ദിവസം കഴിഞ്ഞാണ് വീണ്ടും പോലീസ് ഇവരുടെ കടയിൽ വരുന്നത്. രണ്ട് ദിവസം മുൻപ് പകർത്തിയ വീഡിയോ ദൃശ്യം ആവശ്യപ്പെട്ടതായി ദമ്പതിമാർ പറയുന്നു. നൽകാൻ വിസമ്മതിച്ച ബെൻജോയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് ജീപ്പിനു പിന്നാലെ ഓട്ടോറിക്ഷയിൽ സ്റ്റേഷനിലെത്തിയ ഷൈമോൾ കണ്ടത് ഭർത്താവിനെ പോലീസുകാർ മർദിക്കുന്നതാണ്. ഇതേക്കുറിച്ച് ചോദിച്ച യുവതിയെ തള്ളുകയും കരണത്തടിക്കുകയും ചെയ്‌തു. തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചതോടെ സ്റ്റേഷനിൽ അതിക്രമം കാണിച്ചെന്നും സിഐയുടെ ദേഹം മാന്തിപ്പറിച്ചെന്നും കാണിച്ച് ഷൈമോൾക്കെതിരേയും പോലീസ് കേസെടുത്തു.


ഇതോടെയാണ് സത്യം പുറത്തുകൊണ്ടുവരാൻ കുടുംബം കോടതിയെ സമീപിച്ചത്. അതിനിടെ സിഐ മർദിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം എസിജെഎം കോടതിയിൽ ദമ്പതിമാർ സ്വകാര്യ അന്യായവും ഫയൽ ചെയ്തു. മജിസ്ട്രേറ്റിനു മുൻപിൽ യുവതി മൊഴിയും നൽകി. ഇതോടൊപ്പം സിസിടിവി ദൃശ്യങ്ങൾക്കായി അഡ്വ. ആർ.വി. ഗാലൻ വഴി ഹൈക്കോടതിയെയും സമീപിച്ചു. ദൃശ്യങ്ങൾ കൈമാറാതിരിക്കാൻ പല ഒഴിവുകൾ നിരത്തിയെങ്കിലും കോടതി ഉത്തരവിനെത്തുടർന്ന് വ്യാഴാഴ്‌ചയോടെ ദൃശ്യം ലഭിച്ചു. സിഐ പ്രതിയായ കേസ് ഇപ്പോഴും മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്നുണ്ട്. കെ.ജി. പ്രതാപചന്ദ്രൻ ഇപ്പോൾ അരൂർ സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI