കല്പറ്റ: ഗോത്രജനതയ്ക്കും സമൂഹത്തിലെ മറ്റു പിന്നാക്കവിഭാഗങ്ങൾക്കും താങ്ങായും തണലായും ജില്ലാ പോലീസ് ഒപ്പമുണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഗോത്രമേഖലയിലുള്ള യുവതിയുവാക്കൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ ഡ്രൈവിങ് പരിശീലന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൻ്റെ മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുന്നവരെയും സംരക്ഷിക്കേണ്ടതും അവരുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കേണ്ടതും പോലീസിൻ്റെ ഉത്തരവാദിത്വമാണ്.
സമൂഹത്തിന്റെ ഏതുനിലയിലുള്ളവർക്കും സഹായത്തിനായി എപ്പോൾവേണമെങ്കിലും പോലീസിനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അഡീഷണൽ എസ്‌പി ഇൻ ചാർജ് എം.എം. അബ്‌ദുൾകരീം അധ്യക്ഷതവഹിച്ചു.
ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിൽനിന്നും പോലീസ് തിരഞ്ഞെടുത്ത യുവതീയുവാക്കൾക്കാണ് പരിശീലനം നൽകി ലൈസൻസ് എടുത്തുനൽകുന്നത്.
ന്യൂ ഓസ്കാർ ഡ്രൈവിങ് സ്‌കൂളുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. കല്പറ്റ സ്റ്റേഷൻ ഇൻസ്പെക്‌ടർ എ.യു. ജയപ്രകാശ്, കല്പറ്റ ട്രാഫിക് ഫോഴ്സസ്മെൻ്റ് യൂണിറ്റ് എംവിഐ അജിൽകുമാർ, ന്യൂ ഓസ്കാർ ഡ്രൈവിങ് സ്കൂളിലെ പ്രൊപ്രൈറ്റർ പ്രകാശൻ, ജനമൈത്രി അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ, സബ് ഇൻസ്പെക്‌ടർ കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)
_h_small.jpg)
_h_small.jpg)

