കരുവാരക്കുണ്ട് : കേരള എസ്റ്റേറ്റിൽ പാന്ത്രയിൽ കടുവയെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്. സെയ്ന്റ്റ് മേരീസ് എസ്റ്റേറ്റിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച കടുവ, പന്നിയെ പിടികൂടി പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വീണ്ടും കടുവ ഇറങ്ങിയതോടെ എസ്റ്റേറ്റുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ കടുത്ത ഭീതിയിലാണ്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തോട്ടത്തിലെ അടിക്കാടുകൾ വെട്ടിമാറ്റിത്തുടങ്ങി.
റബ്ബർ ഉത്പാദന സീസൺ തുടങ്ങിയതോടെ തോട്ടങ്ങളിൽ തൊഴിലാളികൾ ടാപ്പിങ്ങിനായി നേരത്തെ എത്താറുണ്ട്. കടുവ ഭീതി പരന്നതോടെ നേരം പുലർന്നതിനുശേഷമാണ് തൊഴിലാളികൾ തോട്ടങ്ങളിലെത്തുന്നത്. ഇത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയുംചെയ്യും. അടയ്ക്കാക്കുണ്ട്. പാറശ്ശേരി, പാന്ത്ര ഭാഗങ്ങളിൽ തോട്ടം ഉടമകൾ കാവൽ ഏർപ്പെടുത്തുന്ന തോട്ടങ്ങളിൽ മാത്രമാണ് തൊഴിലാളികൾ ജോലിചെയ്യുന്നത്.
അടയ്ക്കാണ്ട് 70 ഏക്കറിൽ രണ്ടുമാസംമുൻപ് കടുവ, പശുവിനെ പിടികൂടി ഭക്ഷിച്ചതിനുശേഷം കെണി ഫലമുണ്ടായിട്ടില്ല. മേയിൽ അടയ്ക്കാക്കുണ്ട് പോത്തൻകാട്ടിൽവെച്ച് ടാപ്പിങ് തൊഴിലാളിയെ കടുവ പിടികൂടി ഭക്ഷിച്ചതോടെ മലയോരത്തിലെ തൊഴിൽമേഖല പാടേ സ്‌തംഭിച്ചിരുന്നു. വന്യമൃഗങ്ങളുടെ നിരന്തര ശല്യംകാരണം മലയോരത്തെ പല തോട്ടങ്ങളും ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)
_h_small.jpg)
_h_small.jpg)

