എടക്കര : ക്രിസ്‌മസ് ആഘോഷത്തെ കൂടുതൽ മധുരമുള്ളതാക്കാൻ കെയ്ക്കുകളുടെ വിപണി സജീവമായി. കുടിയേറ്റ മേഖലയിലെ ബേക്കറികളിൽ ദിവസങ്ങളായി കെയ്ക്ക് വാങ്ങാനും ഓർഡർ നൽകാനുമായെത്തുന്നവരുടെ എണ്ണം കൂടുകയാണ്.
കാരറ്റ് കെയ്ക്ക്, പൈനാപ്പിൾ കെയ്ക്ക്, ഈന്തപ്പഴം, ബീറ്റ്റൂട്ട് കെയ്ക്ക്, വൈൻ കെയ്ക്ക്, ചോക്ലേറ്റ് കെയ്ക്ക്, ഡ്രൈ ഫ്രൂട്ട്സ് കെയ്ക്ക് എന്നിവയോടാണ് ഇത്തവണ ആളുകൾക്ക് പ്രിയംകൂടുതൽ.
വിപണിയിൽ പുതുതായ വൈറ്റ് പ്ലംകെയ്ക്ക്, ഷുഗർ ഫ്രീ, ഓവൻ ഫ്രഷ് കെയ്ക്കുകൾക്കും ആവശ്യക്കാർ ഏറെയുണ്ട്. വൈറ്റ് പ്ലംകെയ്ക്കിന് കിലോയ്ക്ക് 1,500 രൂപയും മറ്റു കെയ്ക്കുകൾക്ക് 700 രൂപവരെയുമാണ് വില. ക്രിസ്മസിനു പുറമേ പുതുവത്സര ആഘോഷങ്ങൾക്കും കെയ്ക്ക് തേടിയെത്തുന്നവരുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം ബേക്കറികളിലേക്ക് ഓർഡർ കിട്ടുന്നുണ്ട്.
ജൈവരീതിയിൽ ഭക്ഷ്യയോഗ്യമായ നിറങ്ങൾ ചേർത്താണ് കെയ്ക്കുകളുണ്ടാക്കുന്നത്.
കൂടുതൽ ജീവനക്കാരെ നിയമിച്ചാണ് ആവശ്യമായ കെയ്ക്കുകൾ ഉണ്ടാക്കുന്നതെന്ന് ചുങ്കത്തറ കാർമൽ ബേക്കേഴ്‌സ് ഉടമ അശ്വിൻ ഡൊമനിക് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)
_h_small.jpg)
_h_small.jpg)

