വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; പ്രതിരോധം കടുപ്പിക്കുന്നു

Share  
2025 Dec 19, 08:56 AM
vasthu
vasthu

തൃശ്ശൂർ ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ രോഗപ്രതിരോധം കടുപ്പിക്കുന്നു. കടങ്ങോട് പഞ്ചായത്തിലാണ് എറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൂന്നുമാസത്തിനുള്ളിൽ മൂന്ന് പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധനടപടി കടുപ്പിക്കുന്നതിന്റെ്റെ ഭാഗമായി രോഗം കണ്ടെത്തിയ ഫാമിന് ഒരുകിലോമീറ്റർ ചുറ്റളവ് രോഗബാധിതപ്രദേശമായി പ്രഖ്യാപിച്ചു. 10 കിലോമീറ്റർ രോഗനിരീക്ഷണമേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽനിന്ന് പന്നിമാംസം വിതരണം ചെയ്യുന്നത് നിയന്ത്രിക്കും. കടകളുടെ പ്രവർത്തനവും പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതും നിയന്ത്രിക്കാൻ ജില്ലാ കളക്ട‌ർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.

രോഗവ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി രോഗം സംശയിക്കുന്ന പന്നികളെ കൊന്നൊടുക്കൽ തുടരുകയാണ്. 396 പന്നികളെയാണ് ഇതുവരെ കൊന്നൊടുക്കിയത്. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ദ്രുതകർമസേന പ്രവർത്തനം ആരംഭിച്ചു.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്രകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡീനാ ആൻ്റണി, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം, അസി. പ്രോജക്ട‌് ഓഫീസർ ഡോ. സുബിൻ കോലാടി, അസി. ഡയറക്‌ടർ ഡോ. അനീഷ് രാജ്, വെറ്ററിനറി സർജൻമാരായ ഡോ. മനോജ്, ഡോ. അനൂപ്, ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡൻ്റ് എന്നിവരടങ്ങുന്നതാണ് ടീം. പന്നികളിൽമാത്രം കാണുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു.

രോഗം പടരുന്ന സാഹചര്യമുണ്ടായാൽ ഫാമുകളിലേക്ക് പുതിയവയെ വാങ്ങുന്നത് ഒഴിവാക്കണം.

പുതുതായി കൊണ്ടുവരുന്ന പന്നികളെ മൂന്നാഴ്‌ചയെങ്കിലും മാറ്റിപ്പാർപ്പിച്ച് രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

ബ്രീഡിങ്ങിനുവേണ്ടി പുതിയ ആൺപന്നികളെ കൊണ്ടുവരുന്നതും പുറത്തുകൊണ്ടുപോകുന്നതും തത്‌കാലത്തേക്ക് നിർത്തിവയ്ക്കണം.

പന്നിഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കണം

ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ വാഹനങ്ങളും പാദരക്ഷകളും ഉപകരണങ്ങളും അണുവിമുക്തമാക്കണം

ഒരുലിറ്റർ വെള്ളത്തിൽ 30 ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ ചേർത്തിളക്കി 20 മിനിറ്റിനുശേഷം തെളിവെള്ളം അണുനാശിനിയായി കൂടുകളിൽ ഉപയോഗിക്കാം. ഫാമിലും പരിസരങ്ങളിലും രണ്ടുശതമാനം വീര്യമുള്ള സോഡിയം ഹൈഡ്രോക്സൈഡ്, ബ്ലീച്ചിങ് പൗഡർ, കുമ്മായം എന്നിവ വിതറുന്നതും അണുനശീകരണ മാർഗമാണ്.

അറവുമാലിന്യം പന്നികൾക്ക് ഒരു കാരണവശാലും തീറ്റയായി നൽകരുത്

കാട്ടുപന്നികളെ ആകർഷിക്കുന്ന രീതിയിൽ തീറ്റ അവശിഷ്‌ടങ്ങൾ ഫാമിലും പരിസരത്തും തള്ളരുത്. പന്നികൾ കഴിച്ച് ബാക്കിവരുന്ന തീറ്റ അലക്ഷ്യമായി കൂട്ടിയിടാതെ സംസ്കരിക്കണം.

ഫാമിനകത്തും പുറത്തും ഉപയോഗിക്കാൻ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും തൊഴിലാളികൾക്ക് ഉറപ്പാക്കണം. രോഗബാധിതമോ ചത്തതോ ആയ പന്നികളെ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷ പാലിക്കണം.

ഫാമിലെ പന്നികളിൽ അസ്വാഭാവിക രോഗലക്ഷണങ്ങളോ പെട്ടെന്നുള്ള മരണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള സർക്കാർ മൃഗാശുപത്രിയിലെ ഡോക്‌ടറെ വിവരം അറിയിക്കണം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

രോഗം പടരുന്ന സാഹചര്യമുണ്ടായാൽ ഫാമുകളിലേക്ക് പുതിയവയെ വാങ്ങുന്നത് ഒഴിവാക്കണം.

പുതുതായി കൊണ്ടുവരുന്ന പന്നികളെ മൂന്നാഴ്‌ചയെങ്കിലും മാറ്റിപ്പാർപ്പിച്ച് രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

ബ്രീഡിങ്ങിനുവേണ്ടി പുതിയ ആൺപന്നികളെ കൊണ്ടുവരുന്നതും പുറത്തുകൊണ്ടുപോകുന്നതും തത്‌കാലത്തേക്ക് നിർത്തിവയ്ക്കണം.

പന്നിഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കണം

ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ വാഹനങ്ങളും പാദരക്ഷകളും ഉപകരണങ്ങളും അണുവിമുക്തമാക്കണം

ഒരുലിറ്റർ വെള്ളത്തിൽ 30 ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ ചേർത്തിളക്കി 20 മിനിറ്റിനുശേഷം തെളിവെള്ളം അണുനാശിനിയായി കൂടുകളിൽ ഉപയോഗിക്കാം. ഫാമിലും പരിസരങ്ങളിലും രണ്ടുശതമാനം വീര്യമുള്ള സോഡിയം ഹൈഡ്രോക്സൈഡ്, ബ്ലീച്ചിങ് പൗഡർ, കുമ്മായം എന്നിവ വിതറുന്നതും അണുനശീകരണ മാർഗമാണ്.

അറവുമാലിന്യം പന്നികൾക്ക് ഒരു കാരണവശാലും തീറ്റയായി നൽകരുത്

കാട്ടുപന്നികളെ ആകർഷിക്കുന്ന രീതിയിൽ തീറ്റ അവശിഷ്ട‌ങ്ങൾ ഫാമിലും പരിസരത്തും തള്ളരുത്. പന്നികൾ കുഴിച്ച് ബാക്കിവരുന്ന തീറ്റ അലക്ഷ്യമായി കൂട്ടിയിടാതെ സംസ്കരിക്കണം.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI