തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള പശ്ചാത്തലമാക്കിയുള്ള 'പോറ്റിയേ കേറ്റിയേ...' എന്ന പാരഡിപ്പാട്ടിനെച്ചൊല്ലി രാഷ്ട്രീയവിവാദങ്ങൾക്കൊടുവിൽ കേസ്. ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി വാതോരാതെ സംസാരിക്കുന്ന ഇടതുസർക്കാരിൻ്റെ കാലത്ത് പാരഡിപ്പാട്ടിന്റെ അണിയറപ്രവർത്തകരുടെപേരിൽ കേസെടുത്തതിൽ വിമർശനം ഉയരുകയാണ്.
അയ്യപ്പന്റെ പേരുപയോഗിച്ച് മതവികാരത്തെ അപമാനിച്ചും മതവിശ്വാസികളിൽ വിദ്വേഷം വളർത്തുന്നരീതിയിലും പാട്ടുണ്ടാക്കി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കുറ്റാരോപണം. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്നും മതസൗഹാർദം ഇല്ലാതാക്കുന്നവിധത്തിൽ സമൂഹത്തിൽ സമാധാനപ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചെന്നും പ്രഥമവിവര റിപ്പോർട്ടിൽ ആരോപിക്കുന്നു.
തിരുവനന്തപുരം സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഗാനരചയിതാവ് കുഞ്ഞുപിള്ള (ജി.പി. കുഞ്ഞബ്‌ദുള്ള എന്നാണ് പേരെങ്കിലും കുഞ്ഞുപിള്ളയെന്നാണ് എഫ്ഐ ആറിൽ ചേർത്തിരിക്കുന്നത്), ഗായകൻ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവർക്കെതിരേയാണ് കേസ്. റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിലാണ് പോലീസ് നടപടി. എന്നാൽ, ഇത്തരമൊരു പരാതി സമിതിക്കില്ലെന്ന വാദവുമായി അതേപേരിലുള്ള സംഘടനയുടെ ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട്.
ഭാരതീയ ന്യായസംഹിത 299, 353(1)(c) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗാനം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേയും നടപടിയുണ്ടാകും.
ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ച് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പ്രസാദ് കുഴിക്കാലയുടെ പരാതി സൈബർ ഓപ്പറേഷൻസ് എസ്‌പി അങ്കിത് അശോകാണ് പരിശോധിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് പാട്ടെന്നായിരുന്നു പോലീസിന്റെയും റിപ്പോർട്ട്.
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകം നിരോധിച്ചതിലടക്കം ശക്തമായ പ്രതിഷേധമുയർത്തിയ പാർട്ടിയാണ് സിപിഎം. എന്നാൽ, പോറ്റിയേ കേറ്റിയേ എന്ന പാരഡിഗാനത്തിനെതിരേ ഇപ്പോൾ മുന്നിട്ടിറങ്ങിയതും സിപിഎമ്മാണ്. തിരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്‌ലിം ലീഗും ധ്രുവീകരണത്തിന് ഇടയാക്കുംവിധം പാട്ട് ഉപയോഗിച്ചെന്നാണ് സിപിഎം കുറ്റപ്പെടുത്തൽ. ശബരിമല സ്വർണക്കൊള്ളയ്ക്കെതിരേ എഴുത്തുകാരന്റെ സർഗാത്മക പ്രതിഷേധമാണ് പാട്ടെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. തിരഞ്ഞെടുപ്പിൽ തിരിച്ചടിനേരിട്ടതോടെ പാട്ടിനെതിരേ രംഗത്തെത്തിയ സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷനേയും സമീപിക്കുന്നുണ്ട്.
മതവികാരം വ്രണപ്പെടുത്തിയിട്ടില്ല
ഭാരതീയ ന്യായ സംഹിതയുടെ 299-ാം വകുപ്പനുസരിച്ച് മതവികാരം വ്രണപ്പെടുത്തിയതിനു കേസെടുക്കാൻ കഴിയില്ല. അയ്യപ്പസ്വാമിയെക്കുറിച്ചോ ശബരിമലയുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചോ ഇകഴ്ത്തിപ്പാടുകയാണെങ്കിൽ മാത്രമേ മതവികാരം വ്രണപ്പെടുത്തലാവൂ. ഈ പാട്ട് ഇന്ത്യൻ ഭരണഘടനയുടെ 19 (1) (എ) പ്രകാരമുള്ള അഭിപ്രായ ആവിഷ്കാരസ്വാതന്ത്ര്യം മാത്രമല്ല, 25-ാം വകുപ്പുപ്രകാരമുള്ള ആരാധനാസ്വാതന്ത്ര്യവും കൂടിയാണ്.
അഡ്വ. എം.ആർ, അഭിലാഷ്
സുപ്രിംകോടതി അഭിഭാഷകൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)
_h_small.jpg)
_h_small.jpg)
